
മുംബൈ: ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തിന് കച്ചകെട്ടിയൊരുങ്ങിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒരിടവേളയ്ക്കു ശേഷം ഐ.പി.എല്ലിലേക്ക് തിരിച്ചെത്തുന്ന ചെന്നൈ മുംബൈക്കെതിരെ ജയിച്ചു തുടങ്ങാനാകും രംഗത്തിറങ്ങുക. എന്നാല്‍ ആദ്യമത്സരത്തിനു മുമ്പേ ചെന്നൈക്ക് മുട്ടനൊരു പണി കിട്ടിയിരിക്കുകയാണ്.
ആദ്യ മത്സരത്തില്‍ ഓപ്പണര്‍ ഫാഫ് ഡുപ്ലെസിസ് കളിക്കാന്‍ സാധ്യതയില്ലെന്നാണ് ചെന്നൈ ക്യാമ്പില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്ളെമിംഗാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.പരിക്കാണ് താരത്തിന് വിനയായി മാറിയിരിക്കുന്നത്. അതേസമയം പരിക്ക് ഗുരുതരമല്ലെന്നും താരം ടൂര്‍ണ്ണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളും കളിക്കുമെന്നും ഫ്ളെമിംഗ് പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലാണ് ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസിസിന് പരിക്കേറ്റത്.
ഇതോട ഓപ്പണറായി മുരളി വിജയുടെ ഒപ്പം സാം ബില്ലിംഗ്സ് എത്താനാണ് സാധ്യത. സൂപ്പര്‍ കിംഗ്സിന്റെ ബാറ്റിംഗ് വെടിക്കെട്ടിന് മുരളി വിജയും ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് തിരികൊളുത്തുമെന്നാണ് ചെന്നൈ ക്യാമ്പില്‍ നിന്നും നേരെത്ത അറിയിച്ചിരിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)