
- ഫെബിനാ ഷാഫി
വയൽക്കിളികൾ ബിജെപിയുടെ രാഷ്ട്രീയക്കിളികളാണെന്ന എം മുകുന്ദന്റെ ആക്ഷേപത്തിന് മറുപടിയുമായി വയല്ക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ. സുരേഷ് കീഴാറ്റൂർ ന്യൂസ് അറ്റ് ഫസ്റ്റിന് നല്കിയ അഭിമുഖം
വയൽക്കിളികൾക്കെതിരായ എം മുകുന്ദന്റെ വിമർശനത്തെ എങ്ങനെ കാണുന്നു?
എം മുകുന്ദൻ ഞങ്ങളുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞിട്ടില്ല. ഞങ്ങൾ ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും കിളികൾ അല്ല. മുകുന്ദൻ അടുത്തിടെ ഒരു കഥ എഴുതി;"കുട നന്നാക്കുന്ന ചോയി". അതിലെ ജീവിതപരിസരം അനുസരിച്ച് മാത്രമാണ് അദ്ദേഹം കേരളത്തെ നോക്കിക്കാണുന്നത്. അത് ഭാഗികമായ വീക്ഷണമാണ്. ഞങ്ങൾ കമ്യൂണിസ്റ്റുകളാണ്, പരിസ്ഥിതി സംരക്ഷണത്തിനായി സമരം ചെയ്യുന്നവരുമാണ്.
പിന്നെ എന്തുകൊണ്ട് ഇത്തരം വിമർശനങ്ങൾ ഉണ്ടാവുന്നു?
ഞങ്ങളുടെ സമര മാതൃക ആറന്മുളയാണ്. നെൽവയൽ സംരക്ഷണത്തിനായി അവിടെ സിപിഎം-ആർഎസ്എസ് ഉൾപ്പെടെയുള്ള എല്ലാ കക്ഷികളുമായി കൈകോർത്തു. കുമ്മനം രാജശേഖരനും എംഎ ബേബിയും ഡിവൈഎഫ്ഐ നേതാക്കളും ഒരേവേദിയിൽ അണിനിരന്നു. ആറന്മുള സമരമാണ് ഞങ്ങളുടെ സമര മാതൃക.
ഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്, കീഴാറ്റൂർ പ്രശ്നം ചർച്ച ചെയ്തില്ല. എന്താണ് അതിനോടുള്ള പ്രതികരണം?
അത് ദൗർഭാഗ്യകരമായി പോയി. ഞങ്ങൾ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം കാത്തിരിക്കുകയാണ്. അതിനുശേഷം മാത്രമേ അടുത്ത സമരഘട്ടം പ്രഖ്യാപിക്കുകയുള്ളൂ. ഞങ്ങൾ കുറച്ച് പേരേ ഉള്ളു. വലിയ ശക്തികളോട് ഏറ്റുമുട്ടാനുള്ള കരുത്തില്ല. പക്ഷേ സമരപാതയിൽ നിന്ന് ഞങ്ങൾ പിന്തിരിയുകയില്ല.
ലോങ് മാർച്ച് എന്നാണ് ? അത് മാറ്റിവെക്കുമോ?
തീയതി നിശ്ചയിച്ചിട്ടില്ല. ലോങ് മാർച്ച് ഉണ്ടാകും. അതിന്റെ തയ്യാറെടുപ്പിലാണ്. പെട്ടെന്ന് എടുത്തുചാടി ചെയ്യാവുന്ന സമരമല്ല. വയലും തണ്ണീർത്തടങ്ങളും നഷ്ടമാവാതിരിക്കാനാണ് ഞങ്ങളുടെ സമരം. എം.മുകുന്ദനെപ്പോലെയുള്ളവർ ഞങ്ങളെ പിന്തുണയ്ക്കുകയാണ് വേണ്ടത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)