
ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പ് സമ ദൂര നയം തുടരും; ഇതിനായി മന:സാക്ഷി വോട്ട് പ്രഖ്യാപനം നടത്തും. മൂന്നുമുന്നണികളും മാണിഗ്രൂപ്പിനെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് കൗതുകകരം. ഏത് മുന്നണിക്കും അഭിഭാജ്യഘടകമായിരിക്കാന് കഴിയുന്നു. എന്നതാണ് മാണിഗ്രൂപ്പിന്റെ രാഷ്ടീയ വിജയം; കെ.എം മാണിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ വിജയo.
ചെങ്ങന്നൂരില്‍ മന: സാക്ഷി വോട്ടെന്ന നിലപാടിലേക്ക്൪ കെ.എം.മാണി കടന്നുവരുന്നതിനു, ജോസഫ് ഗ്രൂപ്പിന്റെ നിലപാട് കാരണമായിട്ടുണ്ട്. ഇടതുമുന്നണിക്ക് പിന്തുണ നല്‍കാനുള്ള മാണി ഗ്രൂപ്പിനെ തടയിടുന്നത് പി.ജെ ജോസഫാണ്. തത്കാലം സ്വന്തം പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്ന് വരുത്തേണ്ടത് കെ.എം മാണിയുടെ ആവശ്യവുമാണ്.
രാഷ്ട്രീയമായി വിലയിരുത്തുമ്പോള്‍ മാണിഗ്രൂപ്പ് കൂടുതല്‍ പ്രസക്തമായി. ഇടതുവലതു മുന്നണികള്‍ക്കും എന്‍ഡിഎ സത്യത്തിനും ഒരേപോലെ മാണിഗ്രൂപ്പിനെ ആവശ്യമായി വന്നിരിക്കുന്നു. മൂന്നുമുന്നണികളും രാഷ്ടീയമായി മാണിഗ്രൂപ്പിനെ കൂടെ കൂട്ടാന്‍ മത്സരിക്കുന്ന അവസ്ഥ. കേരള കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണ –പ്രതിപക്ഷ ഭേദമന്യേ എല്ലാ മുന്നണികളും ഏതെങ്കിലുമൊരു കേരളാ കോണ്‍ഗ്രസ്സിനെ ഈ വിധം അടര്‍ത്തി എടുക്കാന്‍ ശ്രമിക്കുന്നത്; അതും കെ.എം മാണി അഴിമതി വിവാദത്തില്‍ അകപ്പെട്ടുനില്ക്കുമ്പോള്.
മാണി ഗ്രൂപ്പിന്റെ പിന്തുണ ആവശ്യപ്പെട്ട് ബി ജെ പി നേതാക്കള്‍ കെ,എം മാണിയെ പാലായിലെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. ക്രിസ്ത്യന്‍ സമുദായപ്രാമുഖ്യമുള്ള പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയെന്ന പ്രചരണം ബിജെപി ചെങ്ങന്നൂരില്‍ വ്യാപകമാക്കും.
മദ്യവര്‍ജ്ജനസമിതിയും അതിന്റെ നേതൃനിരയിലുള്ള കത്തോലിക്ക ബിഷപ്പുമാരും സര്‍ക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും പ്രതിനിധികള്‍, മദ്യവര്‍ജ്ജന സമിതിയില്‍ അംഗങ്ങളാണ്. ചെങ്ങന്നൂരില്‍8കാണാമെന്നാണ് കത്തോലിക്ക ബിഷപ്പുമാരുടെ വെല്ലുവിളി. ഇത് ഇടതു മുന്നണിയെ പരിഭ്രാന്തിയിലാഴ്ത്തുന്നു, കത്തോലിക്ക സഭക്ക് ചെങ്ങന്നൂരില്‍ വലിയ സ്വാധീനമില്ലെങ്കിലും കത്തോലിക്ക ബിഷപ്പുമാരുടെ സര്‍ക്കാരിനെതിരായ രൂക്ഷ
വിമര്‍ശനം ഇടതുമുന്നണിക്ക് ദോഷം ചെയ്യും. മാണിഗ്രൂപ്പിന്റെ മന: സാക്ഷി വോട്ട് പ്രയോജനംചെയ്യുമെന്ന കണക്കുകൂട്ടലിലാണ്
ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി.
- സ്പെഷ്യല്‍ കറസ്പോണ്ടന്റ്
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)