
ആരോഗ്യ മേഖലയെക്കുറിച്ച് ഇങ്ങനെ എടുത്തു പറയാൻ കാരണമെന്താണ്?
ഇത് കാലത്തിന്റെ ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അമേരിക്കയിലൊക്കെ സ്ത്രീകൾക്ക് പ്രസവ അവധി ഒരുവർഷം വരെ നൽകാറുണ്ട്. ഇത്രയൊന്നും പരിഗണന ഇവിടെ കിട്ടിയില്ലെങ്കിലും ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ പരിഗണന ലഭിക്കണം. സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കപ്പെട്ടെങ്കിലേ അടുത്ത തലമുറയുടെ ആരോഗ്യവും ഭദ്രം ആവുകയുള്ളൂ.
പുതിയ കാലത്തെ സ്ത്രീയെ എങ്ങനെ കാണുന്നു?
വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. വിദ്യാഭ്യാസവും അവസരവും ലഭിച്ചിട്ടുണ്ട്. എന്നാൽ തെരുവിൽ പരസ്യ ചുംബനം വേണമെന്ന നിലപാടിനോട് ഞാൻ യോജിക്കുന്നില്ല. വീട്ടിനുള്ളിൽ പലർക്കും അർഹമായ സ്വകാര്യത ലഭിക്കുന്നില്ല, ഇത് ഉറപ്പുവരുത്തണം. അടിച്ചമർത്തൽ ഉണ്ടാവുമ്പോൾ അത് മറ്റു പല വിധത്തിൽ പുറത്തുവരും. ഫേസ്ബുക്ക് പോലെയുള്ള മാധ്യമങ്ങളെ സ്വകാര്യത കുത്തി നിറയ്ക്കാനുള്ള ഇടമായി ചിലർ കാണുന്നത് ഇത്തരം അടിച്ചമർത്തലിന്റെ ഭാഗമായിട്ടാണ്. പലപ്പോഴും നാം പാശ്ചാത്യരെ വിമർശിക്കും, അമിത സ്വാതന്ത്ര്യത്തിന്റെ പേരിൽ. ഞാൻ യൂറോപ്പിലും അമേരിക്കയിലും യാത്രചെയ്തിട്ടുള്ള വ്യക്തിയാണ്. എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും, അവിടെ കൃത്യമായ ആൺ-പെൺ ജീവിതത്തിന്റെ വ്യവഹാരമാണ് കാണാൻ കഴിയുന്നത്. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല അത്, നമുക്ക് മെച്ചപ്പെട്ട ആൺ-പെൺ സൗഹൃദം വേണമെങ്കിൽ അച്ചടക്കം ഉണ്ടാകണം. പെരുമാറ്റം സംബന്ധിച്ച് പരിശീലനവും ഉണ്ടാകേണ്ടതാണ്.
സ്ത്രീ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയിൽ തൃപ്തയാണോ?
തൃപ്തയല്ല. എന്നാൽ അതിന് പരിഹാരങ്ങളുണ്ട്. ധാർമികതയും ആത്മീയ ചിന്തയും സുരക്ഷിതമായ ജീവിതത്തിന് കാരണമാകും. പാരമ്പര്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുണം. കാലത്തെ വെല്ലുന്ന ചിന്താശേഷി സ്ത്രീകൾ വളർത്തിയെടുക്കണം. കുടുംബത്തിനുള്ളിൽ ഇന്ന് പ്രവർത്തി വിഭജനം അസാധ്യമാണ്. അത്രയും നല്ലത്. എന്നാൽ പുരോഗതി കൈവരിക്കണമെങ്കിൽ മാനസികമായ മാറ്റം അനിവാര്യമാണ്.
ആദിവാസികളുടെ ജീവിതം നേരിട്ട് പഠിച്ച എഴുത്തുകാരിയാണ് താങ്കൾ. അങ്ങനെ പഠിച്ച ശേഷം എഴുതിയ നോവലാണ് നെല്ല്. ഇന്നത്തെ ആദിവാസികളുടെ ജീവിതം എങ്ങനെ കാണുന്നു?
ആദിവാസികൾ അഭിമുഖീകരിക്കുന്നത് പരിസര ചൂഷണമാണ്. അവരുടെ ആചാരങ്ങളും സംസ്കാരവും അതേപടി നിലനിർത്തിയാണ് അവരെ സംരക്ഷിക്കേണ്ടത്. എന്നാൽ ഇവിടെ അങ്ങനെയല്ല. വിദേശങ്ങളിലെ ആദിവാസി മേഖലകളിൽ ഞാൻ സന്ദർശനം നടത്തിയിട്ടുണ്ട്. അവിടെ അവരുടെ തനതായ ജീവിത ശൈലി സംരക്ഷിക്കപ്പെടുന്നുണ്ട്. കേരളത്തിൽ ടൂറിസം വികസിച്ചതോടെ ആദിവാസി ജീവിതം പ്രയാസകരമായിട്ടുണ്ട്.
പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് നൽകുന്ന ഉപദേശം എന്താണ്?
അന്ധവിശ്വാസങ്ങളോടും, അനാചാരങ്ങളോടും നാം കലഹിക്കണം. എന്നാൽ ആത്മീയമായ സ്വയം വിചാരണ വേണം. എങ്കിലേ ശരിയായ വഴി കണ്ടെത്താനാകു. ചെറുപ്പത്തിൽ തന്നെ സെക്സ് എജുക്കേഷൻ ശാസ്ത്രീയമായി കുട്ടികൾക്ക് നിർബന്ധിതമാക്കണം. മനുഷ്യകുലത്തിന്റെ ധാർമികമായ നിലനിൽപ്പ് സ്ത്രീകളിലാണ്.
ഏതൊക്കെയാണ് പുതിയ രചനകൾ?
ബാല്യ കൗമാര അനുഭവങ്ങൾ ഇപ്പോൾ എഴുതിവരുന്നു. സഞ്ചാരികളായ തൊഴിലാളികളുടെ ലോകം പ്രമേയമാകുന്ന ഒരു നോവലും എഴുതുന്നുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)