
തിരുവനന്തപുരം: സിനിമാപ്രേമികളുടെ പ്രതീക്ഷകള്‍ക്കും പ്രവചനങ്ങള്‍ക്കുമൊടുവില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ നടക്കും. രാവിലെ 11 മണിക്ക് മന്ത്രി എ.കെ ബാലന് അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ജയസൂര്യ, ദുല്‍ഖര്‍ സല്മാന് തുടങ്ങി മുന്‍നിര താരങ്ങളുടെ ചിത്രങ്ങളെല്ലാം തന്നെ ഇത്തവണ മത്സരരംഗത്തുണ്ട്. വിവാദച്ചുഴിയില്‍പ്പെട്ട സനല്‍കുമാര്‍ ശശിധരന് ചിത്രം എസ്.ദുര്‍ഗയും മത്സരരംഗത്തുണ്ട് എന്നതാണ് ശ്രദ്ധേയം.
പുരസ്കാര നിര്‍ണയത്തിനായി സമര്‍പ്പിക്കപ്പെട്ട എല്ലാ സിനിമകളും ജൂറി അംഗങ്ങള്‍ ഇന്നു കാണുന്നുണ്ട്. ആദ്യഘട്ടത്തില്‍ ജൂറി അംഗങ്ങള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കണ്ടതില്‍ മികച്ച ഇരുപതോ ഇരുപത്തിയൊന്നോ സിനിമകളാണ് ഇന്ന് കാണുന്നത്. തുടര്‍ന്നാണ് വിവിധ മേഖലകളിലെ അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. അവസാനറൗണ്ടില്‍ അഞ്ചോ ആറോ ചിത്രങ്ങള്‍ക്കായിരിക്കും പ്രധാന അവാര്‍ഡുകള്‍ ലഭിക്കുക.
ടോവിനോ തോമസ്, ആസിഫ് അലി, ബിജുമേനോന്, വിനീത് ശ്രീനിവാസന് എന്നീ താരങ്ങളുടെ ചിത്രങ്ങളും അവാര്‍ഡിനായി മാറ്റുരയ്ക്കുന്നുണ്ട്. മികച്ച നടിക്കായുള്ള മത്സരം മഞ്ജു വാര്യറും പാര്‍വ്വതിയും തമ്മിലാണ്.
വമ്പന്‍ താരങ്ങളുടെ സാന്നിദ്ധ്യമില്ലാതെയെത്തി മികച്ച നിരൂപക പ്രശംസ നേടിയ ഒരുപിടി ചിത്രങ്ങളും ഇക്കുറിയുണ്ട്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം നേടിയ സഞ്ജു സുരേന്ദ്രന് ഏദന്‍ എന്ന ചിത്രവുമായി രംഗത്തുണ്ട്.
സംവിധായകന് ടി.വി ചന്ദ്രന് ചെയര്‍മാനായ ജൂറിയില്‍ സംവിധായകരായ ഡോ.ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനീയര്‍ വിവേക് ആനന്ദ്, ക്യാമറാമാന് സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന് ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന് കല്പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ.എം.രാജീവ്കുമാര്‍, നടി ജലജ എന്നിവരാണ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണു മെംബര്‍ സെക്രട്ടറി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)