
ട്രോളന്മാര്ക്ക് ജഗദീഷിനോട് സമീപകാലത്തായി വല്ലാത്ത ഇഷ്ടമാണ്. അതു കൊണ്ടാണല്ലോ പുള്ളി എവിടെ പരിപാടി അവതരിപ്പിച്ചാലും അവരത് പൊക്കിക്കൊണ്ടുവരുന്നത്.
തമിഴെന്നോ തെലുങ്കെന്നോ മലയാളമെന്നോ വ്യത്യാസമില്ലാതെ അവിടുത്തെ ഹിറ്റ്ഗാനങ്ങള്‍ പാടി കൈയ്യടി നേടുകയെന്നതാണ് പുള്ളിയുടെ പ്രധാന വിനോദം. ജഗദീഷ് തന്നെ ജഡ്ജായി എത്തുന്ന ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സാണ് പുള്ളിയുടെ ഇത്തരം സംഗീത സാഹസങ്ങളുടെ 'പരീക്ഷണ വേദി'.
ജിമിക്കി കമ്മല്‍, സൊടക്കു മേലെ സൊടക്ക് പോടുത്, ജിപ്സി വുമണ്‍ എന്നീ ഗാനങ്ങള്‍ പുള്ളിക്കാരന് പാടിയതു മാത്രമേ ഓര്‍മ്മയുള്ളൂ. പിന്നെ ട്രോളന്മാര് എടുത്ത് അങ്ങ് പെരുമാറിക്കളഞ്ഞില്ലേ...
അതു കൊണ്ടൊന്നും പുള്ളി ഈ പരിപാടി നിര്‍ത്തുമെന്ന് ആരും കരുതണ്ട. സമീപകാലത്ത് ഏറ്റവും ഹിറ്റായ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലും പുള്ളി കൈവച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെയും ഗായിക നയനയുംടെയും സാന്നിദ്ധ്യത്തിലായിരുന്നു ജഗദീഷിന്റെ ആ അഡാര്‍ ഗാനം. ട്രോളന്മാര്ക്കും പ്രേക്ഷകര്‍ക്കും അതു അങ്ങോട്ട് സുഖിച്ചതു കൊണ്ടാണോ എന്നറിയില്ല, അതിനെയും അങ്ങ് വല്ലാണ്ട് ട്രോളിക്കളഞ്ഞു. ഈ ട്രോളന്മാര് എന്താ ഇങ്ങനെ......
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)