
നിയമസഭയിലെ കയ്യാങ്കളി കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. ആരും കുറ്റം ചെയ്തിട്ടില്ല !. എന്താണ് കുപ്രസിദ്ധ കയ്യാങ്കളി കേസ് ?
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ നടന്ന എം എല്‍ എ മാരുടെ ഏറ്റുമുട്ടലും, പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതുമാണ് കയ്യാങ്കളി കേസ് എന്ന ഓമന പ്പേരില്‍ അറിയപ്പെടുന്നത്.
അന്ന് ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചു. അവതരിപ്പിക്കുമെന്ന് യു ഡിഎഫും. തുടര്‍ന്നുള്ള ഏറ്റുമുട്ടല്‍ ദൃശ്യങ്ങള്‍ ജനഹൃദയങ്ങളില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. 2 ലക്ഷo രൂപയുടെ ഫര്‍ണിച്ചര്‍ കൂട്ടയടിയില്‍ തകര്‍ന്നു. നിയമസഭയ്ക്കുള്ളില്‍ തെരുവുഗുണ്ടകളെപ്പോലെ ചില എം എല്‍ എമാര്‍ പെരുമാറി. സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞു. മുണ്ടു മടക്കി കുത്തി ഡസ്ക്കിനു മുകളിലൂടെ സിപിഎമ്മിലെ ചില എം എല്‍ എമാര്‍ പാഞ്ഞു. വാടാപോടാ വിളി വേറെയും. അപമാനകരമായ ദൃശ്യങ്ങളായിരുന്നു അവ.
പൊലീസ് ചില എം എല്‍ എ മാരെ പ്രതികളാക്കി കേസെടുത്തു. പ്രതിചേര്‍ക്കപ്പെട്ട അന്നത്തെ എംഎല് എ യും സി പി എം നേതാവുമായ വി.ശിവന് കുട്ടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്കി. ഇത് പരിഗണിച്ച് കേസ് റദ്ദാക്കിയിരിക്കുന്നു.
2 ലക്ഷം രൂപയുടെ നഷ്ടമോ ? സഭയ്ക്കുള്ളിലെ തെറിവിളിയോ?
സാരമില്ല; രണ്ട് ലക്ഷം രൂപയല്ലേ ഉള്ളു.
കാര്യമാക്കേണ്ട. ഇനി അത് കയ്യും കാലുമില്ലാത്ത കേസ്സ്.
- സ്പെഷ്യല്‍ കറസ്പോണ്ടന്റ് -
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)