
ഫെബിനാ ഷാഫി
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചവരില്‍ മണ്ണാര്‍ക്കാട് എം എല്‍ എ ഷംസുദ്ദീന്റെ സഹായിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. പ്രതികളില്പ്പലരും ഷംസുദ്ദീനുമായി അടുപ്പമുളളവരാണെന്നും ആക്ഷേപമുണ്ട്. എന്നാല്‍, ആദിവാസി യുവാവിനെ മർദിച്ചതിനു പിന്നിൽ എല്ലാ രാഷ്ട്രീയ കക്ഷികളിലും ഉൾപ്പെട്ടവർ ഉണ്ടെന്ന് മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീൻ പ്രതികരിച്ചു. സംഭവത്തെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്നും എൻ.ഷംസുദ്ദീൻ. എംഎൽഎ ന്യൂസ് അറ്റ് ഫസ്റ്റ്-നോട് പറഞ്ഞു.
എല്ലാ രാഷ്ട്രീയക്കാരും ഉണ്ടെന്ന് താങ്കൾ പറയുന്നു, വിശദീകരിക്കാമോ?
കിട്ടിയ വിവരമനുസരിച്ച് ആദിവാസി യുവാവിനെ മർദിച്ചതിനു പിന്നിൽ എല്ലാ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരും ഉണ്ട്. അത് ഒരു ആൾക്കൂട്ടം ആയിരുന്നു. സിപിഎമ്മുകാരും,ബിജെപിയും, കോൺഗ്രസും, ലീഗും ഒക്കെയുള്ള ആൾക്കൂട്ടം. ഇവർക്കെല്ലാം മർദ്ദനത്തിൽ പങ്കുണ്ട്. വിശദമായ അന്വേഷണം നടത്തണം.
അക്രമികളില്‍ മുസ്ലിം ലീഗുകാർ ഉണ്ടെങ്കിലോ?
പാർട്ടി അത്തരക്കാരെ സംരക്ഷിക്കുകയില്ല. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാവും. ലീഗിനെ മാത്രം പ്രതിസ്ഥാനത്തു നിർത്തുന്നത് ശരിയല്ല.
ജനപ്രതിനിധിയെന്ന നിലയില്‍, മധുവിന്റെ മരണത്തോടുള്ള താങ്കളുടെ പ്രതികരണം എന്താണ്?
സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായത്. ഇത് ഒരിക്കലും ഒരിടത്തും സംഭവിക്കരുത്. ആദിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾ പുനഃപരിശോധിച്ച് അടിയന്തര നടപടികൾ സർക്കാർ പ്രഖ്യാപിക്കണം.
മരണം സംബന്ധിച്ചുള്ള അന്വേഷണത്തെ എങ്ങനെ കാണുന്നു?
പൊലീസ് അന്വേഷണം നടക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല. അത് വരട്ടെ, അതുവരെ കൂടുതലൊന്നും പറയാൻ കഴിയില്ല. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്.
അന്വേഷണത്തിൽ താങ്കൾ തൃപ്തനാണോ?
സംഭവത്തിന്റെ എല്ലാ വശങ്ങളെപ്പറ്റിയും അന്വേഷണം ഉണ്ടാവണം. പൊലീസിന്റെ കാര്യത്തിലും അന്വേഷണം വേണം. ആദിവാസി യുവാവിനെ സംഭവസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയത് പൊലീസ് അവരുടെ വാഹനത്തിലാണ്. ആശുപത്രി വരെ ഏതാണ്ട് മുക്കാൽ മണിക്കൂർ നീണ്ട യാത്രയായിരുന്നു. ഈ യാത്രാ വേളയിൽ എന്തു സംഭവിച്ചുവെന്ന് കൂടി അന്വേഷിക്കണം. പൊലീസിനെതിരെ കൂടി ആരോപണമുയർന്നിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)