.jpg)
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള ദുബായ് മനുഷ്യക്കടത്ത് കേസിലെ മൂന്ന് പ്രതികൾക്ക് പത്ത് വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കെ.വി. സുരേഷ്, ലിസി സോജൻ, സേതുലാൽ, എ.പി. മനീഷ് എന്നിവർക്കാണ് 10 വർഷം തടവ് ശിക്ഷ ലഭിച്ചത്. കേസിൽ നാല് മുതൽ ഏഴ് വരെയുള്ള പ്രതികൾക്ക് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ആറു പേരെ കോടതി വെറുതെ വിട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അനാശാസ്യകേന്ദ്രങ്ങളിലെത്തിക്കുന്നതിനു വ്യാജ പാസ്പോര്ട്ടുകള് ഉപയോഗിക്കുകയും വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെയും മറ്റും ഒത്താശയോടെ മനുഷ്യക്കടത്തു നടത്തുകയും ചെയ്തുവെന്നാണ് ഇവർക്കെതിരേയുള്ള കേസ്. പതിനാറു പ്രതികളാണ് കേസിൽ ആകെ ഉണ്ടായിരുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)