
ന്യൂഡല്‍ഹി: ഹാദിയ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹാദിയയുടെയും ഷെഫിന് ജഹാന്റെയും വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഷെഫിന് ജഹാന് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്.
മാതാപിതാക്കള്‍ക്കും എന്‍ ഐ എയ്ക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹാദിയ നല്കിയ സത്യവാങ്ങ്മൂലത്തിന് മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്നും കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നുമുളള ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യം കോടതി തളളിയിരുന്നു.
തന്റെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ടാണ് ഹാദിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഷെഫിന് ജഹാനോടൊപ്പം തന്നെ ജീവിക്കണമെന്നമെന്നും താന്‍ മുസ്ലിം ആണെന്നും അങ്ങനെ തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഹാദിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതും ഷെഫിന് ജഹാനെ വിവാഹം കഴിച്ചതെന്നും ഹാദിയ പറയുന്നു. വീട്ടുതടങ്കലിലും പൊതു സമൂഹത്തിലും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ഹാദിയയുടെ ആവശ്യപ്പെട്ടിരുന്നു.
“ആറുമാസത്തെ വീട്ടുതടങ്കലില്‍ ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചു. മാനസാന്തരമുണ്ടാക്കാന്‍ ബാഹ്യശക്തികളുടെ നിരന്തര പ്രേരണ ഉണ്ടായി. ഭക്ഷണത്തില്‍ ലഹരി മരുന്ന് കലര്‍ത്താന്‍ ശ്രമം ഉണ്ടായി.” ഹാദിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ആരൊക്കെയാണ് തന്നെ വീട്ടില്‍ വന്ന് കണ്ടതെന്ന് സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം കോടതി പരിശോധിക്കണമെന്നും ഹാദിയ ആവശ്യപ്പെടുന്നു.
ഹാദിയയുടെ പിതാവ് അശോകനും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഹാദിയയെ സിറിയയിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതല്ല പ്രശ്നമെന്നും മകളുടെ സുരക്ഷ മാത്രമാണ് താന്‍ നോക്കുന്നതെന്നും അശോകന് സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)