
സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി വീണ്ടും…
ബേബി പറയുന്നതില്‍ അലോസരപ്പെടുന്ന പാര്‍ട്ടി നേതാക്കളെ കുത്തിമുറിവേല്പ്പിച്ചുകൊണ്ടാണ് ഇപ്പോഴത്തെ പ്രതികരണം. കൊല്ലത്തു നടത്തിയ പ്രസംഗത്തില്‍ ശുഹൈബ് വധം ദൗര്‍ഭാഗ്യകരമായിപോയെന്ന് ബേബി തുറന്നടിച്ചു. സി.പി.എമ്മിലെ ഏറ്റവും ഉയര്‍ന്ന നേതാവില്‍ നിന്നുണ്ടായ ഈ പ്രതികരണം സിപിഎം നേതൃത്വത്തിലെ പ്രബല വിഭാഗം നേതാക്കളുടെ ചിന്തയുടെ പ്രതിഫലനമാണ്. പോളിറ്റ്ബ്യൂറോ അ൦ഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ, ഒരു പ്രശ്നത്തോടുള്ള പ്രതികരണം സാങ്കേതികമായി പറഞ്ഞാല്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോയുടെ സമീപനമായി കരുതേണ്ടി വരും. ബേബിയുടെ വ്യക്തിപരമായ അഭിപ്രയമല്ലെന്നു ചുരുക്കം. ‘അരും കൊലയ്ക്കെതിരെ പാര്‍ട്ടികള്‍ ഉറച്ച നിലപാടെടുക്കണം. അക്രമങ്ങള്‍ അവസാനിക്കണമെങ്കില്‍ പാര്‍ട്ടികള്‍ മുന്‍കൈ എടുക്കണം. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നത് സിപിഎമ്മിന്റെ നയമല്ല. കൊലപാതകത്തിന്റെ പേരില്‍ അംഗങ്ങളെ പുറത്താക്കിയ പാര്‍ട്ടിയാണ് സിപിഎം’- ബേബി ഓര്‍മിപ്പിച്ചു.
കൊലപാതകം പാര്‍ട്ടി നയമല്ലെന്നു മുമ്പും സിപിഎം നേതാക്കള്‍ പരസ്യമായി പറഞ്ഞിട്ടുണ്ടല്ലോ എന്നു വിശദീകരിച്ചു കൊണ്ട് ബേബിയുടെ പ്രതികരണത്തെ സാധാരണീകരിക്കാന്‍ ചിലര്‍ ശ്രമിച്ചേക്കും. ശുഹൈബ് വധത്തോട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ പരോക്ഷ മൗനം തുടരുമ്പോഴാണ് ബേബിയുടെ ഈ തുറന്നു പറച്ചില് എന്നതാണു ശ്രദ്ധേയം. അതും ശുഹൈബിന്റെ വധം ദൗര്‍ഭാഗ്യകരമെന്നു തുറന്നു പറയുന്ന പ്രതികരണം.
കാറല്‍ മാര്‍ക്സിന്റെ അനുയായികള്‍ എന്നു പറയാന്‍ നമുക്കെന്തവകാശം എന്ന് ബേബി കണ്ണൂരില്‍ ചോദിച്ചിരുന്നു. മാര്‍ക്സ് പട്ടിണികിടന്നു കൊണ്ടാണ് ‘മൂലധനം’ പൂര്‍ത്തിയാക്കിയത് എന്ന വസ്തുത ഓര്‍മിപ്പിച്ചുകൊണ്ടുള്ള ബേബിയുടെ ഓര്‍മ്മിപ്പിക്കല്‍ കൊള്ളേണ്ടിടത്തു കൊള്ളുകയും ചെയ്തു.
- സ്പെഷ്യല്‍ കറസ്പോണ്ടന്റ്
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)