
ലണ്ടന്‍: കോഴിയിറച്ചി കിട്ടാനില്ലാത്തതിനാല്‍ ബ്രിട്ടനിലെ പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ.എഫ്.സിയുടെ പ്രവര്‍ത്തനം നിലച്ചു. കോഴിയിറിച്ചിയുടെ അപര്യാപ്തത മൂലം അറുന്നൂറോളം ഔട്ട്ലെറ്റുകളാണ് പൂട്ടിയത്. കോഴിയിറച്ചി പ്രതിസന്ധിയെ തുടര്‍ന്ന് കെ.എഫ്.സിയുടെ വിതരണ സംവിധാനവും താറുമാറായി. ഇംഗ്ലണ്ടില്‍ ഉടനീളം ഏകദേശം 900 കെ.എഫ്.സി റെസ്റ്റോറന്റുകളാണുളളത്. ഇതില്‍ 300 എണ്ണം മാത്രമാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ തുറന്ന് പ്രവര്‍ത്തിച്ചത്. തുറന്നു പ്രവര്‍ത്തിച്ചവയാകട്ടെ മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തു. ചിക്കന്‍ വിതരണം ചെയ്യുന്ന പുതിയ വിതരണ പങ്കാളികളായ ഡിഎച്ച്എല്ലുമായി ചില പ്രശ്നങ്ങളുണ്ടായെന്നും അതാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും കെ.എഫ്.സി അധികൃതർ വ്യക്തമാക്കി. ഔട്ട്ലറ്റുകള് പ്രവര്‍ത്തനം നിര്‍ത്തിയതോടെ ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ആരെയും നിര്‍ബന്ധിക്കുന്നില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കുമെന്നാണ് കെ എഫ് സി യുടെ വിശദീകരണം. രാജ്യത്ത് ആകെയുള്ള 900 ഫ്രാഞ്ചൈസികളില്‍ 600 എണ്ണത്തിന്റെ പ്രവര്‍ത്തനമാണ് നിലച്ചത്. ഉപഭോക്താക്കളെ നിരാശരാക്കേണ്ടി വന്നതില്‍ കെ.എഫ്.സി തങ്ങളുടെ വെബ്സൈറ്റിലൂടെ മാപ്പ് പറഞ്ഞു. കെ എഫ് സി ചിക്കന്‍ ഒഴിച്ചുകൂടാനാകാത്തവര്‍ക്ക് കെ എഫ് സി വെബ്സൈറ്റ് സന്ദര്‍ശിച്ച് അടുത്തുള്ള പ്രവര്‍ത്തനസജ്ജമായ ഔട്ട്ലറ്റ് കണ്ടെത്താനും സൗകര്യം ഏര്‍പ്പെടുത്തി. അടുത്ത ആഴ്ചയെങ്കിലും പ്രതിസന്ധി പരിഹരിച്ച് ഭക്ഷണശാലകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെ എഫ് സി അധികൃതർ .
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)