
ഇസ്ലാമാബാദ്: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ്ബൌളര്മാരില് ഒരാളായ പാകിസ്ഥാന് താരം ശുഐബ് അക്തറിനെ തേടി പുതിയ നിയോഗം. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായി ശുഐബ് അക്തറിനെ നിയോഗിച്ചു. പിസിബി ചെയര്മാന് നജാം സേത്തി ട്വിറ്ററിലൂടെയാണ് റാവല്‍പിണ്ടി എക്സ്പ്രക്സിന്റെ പുതിയ ചുമതല സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ചെയര്‍മാന്റെ ഉപദേശകനായും അക്തര്‍ പ്രവര്‍ത്തിക്കും.
തനിക്ക് ലഭിച്ച ബഹുമതിയിൽ നന്ദി പറയുന്നതായും പി.സി.ബിയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും അക്തർ വ്യക്തമാക്കി. 1997 മുതല്‍ 2011 വരെ 224 അന്താരാഷ്ട്ര മത്സരങ്ങളില്‍ അക്തര്‍ പാകിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)