
ജയസൂര്യ എന്ന നടന്റെ റേഞ്ച് തന്നെ മാറ്റിയെഴുതിയ സംവിധായകനാണ് മിഥുന് മാനുവല്‍ തോമസ്. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലൂടെ ജയസൂര്യയെ സൂപ്പര്‍ സ്റ്റാറാക്കി മാറ്റിയ മിഥുന് തന്റെ ഉറ്റ ചങ്ങാതി കൂടിയായ ജയസൂര്യയുടെ പുതിയ ചിത്രത്തെക്കുറിച്ചും വാചാലനാവുകയാണ്.
ഇന്ന് റിലീസിനെത്തിയ ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ടാണ് മിഥുന് ഫേസ്ബുക്കില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
ക്യാപ്റ്റന്‍ വിപി സത്യനെ അനശ്വരമാക്കിയ നടന് ജയസൂര്യ ഒരിക്കല്‍ കൂടി നമ്മെ വിസ്മയിപ്പിച്ചിരിക്കുന്നു എന്നാണ് ആടിന്റെ സംവിധായകന്റെ കമന്റ്.
തിരസ്ക്കാരങ്ങളുടെ, അവഗണനകളുടെ നൊമ്പരങ്ങളുടെ കണ്ണീർപ്പാടങ്ങളിൽ പുഞ്ചിരി വിരിയിക്കാൻ പടപൊരുതിയ ഒരു വീരനായകന്റെ കഥ, ഒരു അച്ഛന്റെ കഥ, ഒരു ഭർത്താവിന്റെ കഥ... തീയറ്റർ വിട്ടിറങ്ങുമ്പോൾ സത്യൻ നമ്മുടെ മനസ്സിലെ തീരാത്ത വിങ്ങലായി മാറുമെന്നും മിഥുന് അഭിപ്രായപ്പെടുന്നു.
ഒപ്പം തന്റെ പ്രിയ സുഹൃത്തിന് ഒരു ആശംസ കൂടി മിഥുന് കൂട്ടിച്ചേര്‍ക്കുന്നു. ക്യാപ്റ്റന്‍ പോലെ അതിരുകളില്ലാത്ത അഭിനയസാധ്യതകൾ ഉള്ള കഥാപാത്രങ്ങൾ ഇനിയും ജയസൂര്യയെ തേടിയെത്തുമെന്ന് പറഞ്ഞാണ് മിഥുന് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇന്ന് റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ജയസൂര്യക്കൊപ്പം മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ഗുഡ്വില് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജാണ് ക്യാപ്റ്റന്‍ നിര്‍മ്മിക്കുന്നത്. ജയസൂര്യയ്ക്ക് പുറമെ രഞ്ജി പണിക്കര്‍, അനു സിത്താര, സിദ്ദിഖ്, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗോപീ സുന്ദറിന്റേതാണ് സംഗീതം. ആട് 2ന് ശേഷം തിയേറ്ററിലെത്തുന്ന ജയസൂര്യച്ചിത്രം എന്ന നിലയിലും ശ്രദ്ധേയമാണ് ചിത്രം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)