.jpg)
ചെന്നൈ: ഇന്ത്യൻ ടെന്നീസ് താരം യൂക്കി ഭാംബ്രിക്ക് ചരിത്ര നേട്ടം. ചെന്നൈ ഓപ്പൺ എ ടി പി ചലഞ്ചർ ടൂർണമെന്റിൽ ക്വാർട്ടർ പ്രവേശനം നേടിയതോടെയാണ് ഭാംബ്രി സ്വപ്ന നേട്ടം സ്വന്തം പേരിലാക്കിയത്. ഇന്ത്യൻ ടെന്നിസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ചെന്നൈ ഓപ്പണിന്റെ ക്വാർട്ടറിൽ ഇടം നേടുന്നത്. പ്രീക്വാർട്ടറിൽ സ്വന്തം നാട്ടുകാരനായ സിദ്ധാർഥ് റാവത്തിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഭാംബ്രി അവസാന എട്ടിൽ പ്രവേശിച്ചത്. സ്കോർ 6 - 2 , 6 - 3 . ക്വാർട്ടറിൽ ജാപ്പനീസ് താരം യാസുറ്റാക്ക ഉചിയാമ ആണ് ഇന്ത്യൻ താരത്തിന്റെ എതിരാളി. ഓസ്ട്രേലിയയുടെ ടോപ് സീഡ് ജോർദാൻ, കൊറിയയുടെ ടക്കീ ലീ, ഈജിപ്റ്റിന്റെ മുഹമ്മദ് സഫ്വാത് തുടങ്ങിയവരും ക്വാർട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)