
സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത് ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്നതിനിടെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ അലാവുദ്ദീന്‍ ഖില്ജിയായെത്തിയ രൺവീറിന്റെ അഭിനയത്തെ അഭിനന്ദിച്ച് ഷാരൂഖ് ഖാന് രംഗത്ത്. രൺവീര്‍ സിംഗ് തനിക്ക് ഇപ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയാണ് എന്നായിരുന്നു ഷാരൂഖിന്റെ വാക്കുകള്‍.
ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതിനിടയിലാണ് പദ്മാവത് കണ്ടോ എന്ന ചോദ്യം വന്നത്. രണ്‍വീര്‍ സിംഗ് തന്നെയായിരുന്നു ചോദ്യത്തിന് പിന്നില്‍. എനിക്ക് നിങ്ങളെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല, ഇപ്പോള്‍ എനിക്ക് നിങ്ങള്‍ അലാവുദ്ദീന്‍ ഖില്‍ജിയാണ്. വളരെ നല്ല ചിത്രമാണ്. കണ്ടു, ഇഷ്ടപ്പെട്ടു... ഷാരൂഖ് ട്വീറ്റ് ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)