
“ആദി” മലയാളസിനിമയ്ക്ക് ഒരു പുതിയ വാഗ്ദാനമാണ് പ്രണവ് മോഹൻലാലിലൂടെ നൽകുന്നത്. മോഹൻലാലിന്റെ മകൻ നായകനായ ചിത്രം- ഇതാണ് നമ്മളെ തീയറ്ററിൽ എത്തിക്കുന്നതെങ്കിൽ ശേഷം ഹൃദയം കീഴടക്കുന്നത് പ്രണവ് ആണ്.
ചിത്രം തുടങ്ങുന്നത് ‘മഞ്ഞിൽ വിരിഞ്ഞ പൂവേ’ എന്ന ഗാനം പ്രണവ് പാടുന്നതിലൂടെയാണ്. ഇത് പ്രേക്ഷകനെ എൺപതുകളിലെ ലാലേട്ടനിൽ എത്തിക്കും. മോഹന്റെയും റോസിയുടെയും മകനായ ആദി ഒരു സംഗീതജ്ഞൻ ആകാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ആദ്യഘട്ടം. മോഹനും റോസിയുമായി സിദ്ധീഖും ലെനയും എത്തുന്നു. ആദിയായി പ്രണവും.
അവസരം തേടി ബാംഗ്ലൂരിലെത്തുന്ന ആദി തന്റെ പഴയ കാല കൂട്ടുകാരിയായ അഞ്ജനയെ ഒരു ക്ലബ്ബിൽ വച്ച് കാണുന്നു. ക്ലബ്ബിൽ ആദി ഗാനം ആലപിക്കുന്നത്, അഞ്ജനക്ക് ആദിയോടുഉള്ള ആരാധന വർധിപ്പിക്കുന്നു. അഞ്ജനയുടെ കൂട്ടുകാരനായ ജയകൃഷ്ണനും അർജുനും ആദി അഞ്ജനയുടെ കാമുകനാണെന്ന് സംശയിക്കുന്നു. ഇത് ആദിയുമായുള്ള സംഘർഷത്തിൽ എത്തിക്കുന്നു. തുടർന്ന് കയ്യാങ്കളിയിൽ അർജ്ജുന് തന്റെ ജീവൻ നഷ്ടപ്പെടുന്നു.
അർജുന്റെ മരണത്തിന് ഉത്തരവാദിയായി ആദിയെ ചിത്രീകരിക്കുന്നു. മകന്റെ കൊലയാളിയെ വേട്ടയാടാൻ അർജുന്റെ പിതാവ് നാരായൺ സിദ്ധാർത്ഥ്, ജയകൃഷ്ണനിലൂടെ ശ്രമിക്കുന്നു.
തുടർന്ന് ചിത്രം ഒരു ത്രില്ലറായി രൂപാന്തരപ്പെടും. നാരായണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ആദിക്ക് അഭയമായി ശരത്തും ജയയും എത്തുന്നു. ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷറഫുദ്ദീനും അനുശ്രീയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇവർ കഥയെ മുന്നോട്ട് നീക്കുന്നു.
രക്ഷപ്പെടാൻ ശ്രമിക്കുന്ന ആദിക്ക് കൂടുതൽ അപകടങ്ങൾ വരാൻ പോകുന്നു എന്ന മുന്നറിയിപ്പ് മണിയണ്ണൻ (മേഘനാഥന്) നൽകുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ ആദി കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. ഇതേ തുടർന്നുണ്ടാകുന്ന സംഘട്ടനരംഗങ്ങളിൽ രാജ്യത്തെ മികച്ച നടന്മാരെ വെല്ലുന്ന ശരീര വഴക്കമാണ് പ്രണവ് പ്രകടിപ്പിക്കുന്നത്. ഇത് നിഷ്പ്രയാസം പ്രേക്ഷകനെ പ്രണവിന്റെ ആരാധകനാക്കും.
ചിത്രത്തിൽ ക്ലൈമാക്സിലെ ട്വിസ്റ്റുകൾ കാണികളെ ഹരം കൊള്ളിക്കും എന്നതിൽ സംശയമില്ല. ഒരു മികച്ച ത്രില്ലർ ഒരുക്കുന്നതിൽ ജിത്തു ജോസഫ് വിജയിച്ചു. പ്രണവ് മോഹൻലാലിന്റെ തേരോട്ടം തുടങ്ങി എന്ന് തന്നെ പറയാം.
-അഖില് രതീഷ്-
(Desclaimer: This review was not paid for or commissioned by anyone associated with the film. Neither News at first nor any of its reviewers have any sort of business with people associated with the film)
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)