
നിരോധനങ്ങളും വിവാദങ്ങളും നിലനിൽക്കേ പത്മാവത് പ്രദർശനത്തിനെത്തി. വിവാദങ്ങൾ ചിത്രത്തെ ഒരു സംസാര വിഷയമാക്കിത്തീർത്തിരുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കൾ പ്രതീക്ഷിച്ചതിലുപരി പരസ്യം, വിവാദങ്ങളിലൂടെ പത്മാവതിന് ലഭിച്ചു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ വിവാദങ്ങളാണ് പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നതെങ്കിലും പത്മാവത് സാങ്കേതികമായി ഒരു നവ്യാനുഭവം തന്നെയാണ്.
പതിമൂന്നാം നൂറ്റാണ്ടിൽ അഫ്ഗാനിസ്ഥാനിൽ നിന്നും തുടങ്ങുന്ന ചിത്രം ഒരു സംസ്കാരത്തെയും അതിൽ ചുറ്റിക്കിടക്കുന്ന ഭൂപ്രദേശത്തെയും ഭംഗിയോടെ ക്യാമറകളിലൂടെ ഒപ്പിയെടുത്തു. ചരിത്രത്തിൽ നിന്നുള്ള കഥയായതുകൊണ്ട് വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടാകാം. മാലിക് മുഹമ്മദ് ജായസി എന്ന 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി കവിയുടെ രചനയായ പത്മാവതിൽ നിന്നാണ് ചിത്രത്തിന്റെ കഥാതന്തു രൂപപ്പെടുത്തിയെടുത്തത്.
പത്മാവതിയായി എത്തുന്നത് ദീപികാ പദുകോണാണ്. സിംഹള രാജകുമാരിയായ പദ്മാവതിക്ക് വേണ്ടുന്ന സൗന്ദര്യം ദീപികയിൽ നമുക്ക് കാണാം. തന്റെ ഭാര്യയുടെ കളഞ്ഞുപോയ രത്നങ്ങൾ വീണ്ടെടുക്കാൻ സിംഹള രാജ്യത്ത് എത്തുന്ന റാണാ പ്രതാപ്, പത്മാവതിയില്‍ ആകൃഷ്ടനായി വിവാഹത്തിൽ എത്തുന്നു. റാണാ പ്രതാപ് ആയി വേഷമിട്ടത് ഷാഹിദ് കപൂർ ആണ്.
മറ്റൊരു ദേശത്ത് തന്റെ അമ്മാവനെ നിഗ്രഹിച്ച് ദില്ലി സുൽത്താനായി അലാവുദ്ദീ൯ ഖില്‍ജി സ്വയം രാജാവായി പ്രഖ്യാപിക്കുന്നു. അധികാരവും പെണ്ണും ഖില്‍ജിയ്ക്ക് ഹരമായി മാറുന്നു.
അലാവുദ്ദീൻ ഖിൽജി ആയി അഭ്രപാളിയിലെത്തിയ രണ്‍വീര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ അലാവുദ്ദീൻ ഖിൽജിയെ പെട്ടെന്നൊന്നും സിനിമാപ്രേമികൾ മറക്കില്ല.
റാണാപ്രതാപിന്റെ സഭയിൽനിന്ന് പുറത്താക്കപ്പെട്ട രാജ ഗുരുവിൽനിന്നും പത്മാവതിയെക്കുറിച്ച് അറിയുന്ന ഖില്‍ജി മേവാർ കീഴടക്കി പത്മാവതിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. പിന്നെ ചരിത്രമാണ്.
രാജസ്ഥാനിലെ മഹല്ലുകളും കൊട്ടാരങ്ങളും വേഷവിധാനങ്ങളും പകർത്തിയത് ചിത്രത്തിന് മാറ്റുകൂട്ടി.
സഞ്ജയ് ലീലാ ബൻസാലിയുടെ ഒരു മികച്ച ചിത്രം തന്നെയാണ് പത്മാവത്. സാങ്കേതികമികവ് ചോർന്നുപോകാതിരിക്കാനും കാസ്റ്റിംഗിന്റെ കാര്യത്തിലും സംവിധായകൻ വിട്ടുവീഴ്ച ചെയ്യാത്തത് സ്ക്രീനിൽ പ്രകടമാണ്.
എന്തായാലും വിവാദങ്ങൾ കാറ്റിൽപറത്തിയാണ് പത്മാവത് പ്രദർശനം തുടരുന്നത്. സതിയെ മഹത്വവൽക്കരിച്ചു എന്ന പുതിയ ആക്ഷേപവും നമുക്ക് മറക്കാം. കഥ തികച്ചും സാങ്കല്പികമാണ് എന്ന അറിയിപ്പ് ഈ ആരോപണത്തിൽ ഇല്ലാതാക്കുന്നു.
പത്മാവത് ആസ്വാദ്യമായ ഒരു ചിത്രം തന്നെ. ചരിത്രത്തെപ്പറ്റി ധാരണ ലഭിക്കാൻ ഈ ചിത്രം സഹായകമാവും.
-അഖില്‍ രതീഷ്-
(Desclaimer: This review was not paid for or commissioned by anyone associated with the film. Neither News at First or any of its reviewers have any sort of business relationship with the people associated with the film)
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)