
“എത്രവലിയ നിരാശയും അന്തിമമായി പ്രത്യാശക്ക് വഴിമാറും എന്നതിന്റെ ഓര്‍മ്മപുതുക്കലാണ് ഈസ്റ്റര്‍ “
കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്നത് ഇങ്ങനെയായിരുന്നു .
തിരുവനന്തപുരത്തു നടന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ തന്റെ മകനനുകൂലമായ പോലീസ് ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ടെന്ന കോടിയേരിയുടെ വിശദീകരണമാണ് പിണറായിയുടെ പ്രവചനത്തെ ശരിവെച്ചുകൊണ്ട് പാര്‍ടിക്ക് പ്രത്യാശയായത് .താന്‍ പ്രതിസ്ഥാനത്തായ , മകന് ബിനോയ് കേന്ദ്ര ബിന്ദുവായ വിവാദത്തില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള തന്ത്രങ്ങളിലായിരുന്നു പാര്‍ട്ടി സെക്രട്ടറിയും അടുത്ത സഹപ്രവര്‍ത്തകരും .അതിനിടക്കാണ് സെക്രട്ടറിയേറ്റ് യോഗo ചേര്‍ന്നത് . ദുബായ് പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന വിവരം കോടിയേരി യോഗത്തെ അറിയിച്ചു . നിരാശ പ്രത്യാശയാകാന്‍ തുടങ്ങി . സഖാക്കളില്‍ പലരും കോടിയേരിയുടെ വിശദീകരണത്തില്‍ ആശ്വാസം കൊണ്ടു. ഒടുവില്‍ ദുബായ് പോലീസ് രക്ഷക്കെത്തി . വിവാദത്തിനിടയില്‍ വീണുകിട്ടിയ ഏക പിടിവള്ളി . ഉച്ച കഴിഞ്ഞ് പത്രക്കുറിപ്പ് പുറത്തിറക്കാനെങ്കിലും ധൈര്യം പകര്‍ന്നു കിട്ടാന്‍ ഈ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കാരണമായി .
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പ് പുറത്തിറങ്ങും മുന്‍പ് ദേശാഭിമാനി , ബിനോയ് കോടിയേരി വിവാദത്തെ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.
“ബിനോയ് പാര്‍ട്ട്ണറായ കമ്പനിക്ക് സാമ്പത്തിക മാന്ദ്യഘട്ടത്തിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ചില പ്രയാസം നേരിട്ടു . അതിന്റെ ഭാഗമായി പണം കിട്ടാനും വാങ്ങാനുമുള്ളവര് തമ്മില്‍ ചില തര്‍ക്കമുണ്ടായി ...”
ഇത് തന്നെയാണ് പാര്‍ട്ടി നിലപാട്
പോളിറ്റ്ബ്യൂറോ അംഗം എസ് .രാമചന്ദ്ര പിള്ള ഇങ്ങനെയാണ് പറഞ്ഞത്:
“ഇതില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും പങ്കില്ല ; ഇതൊരു സിവില്‍ കേസ്സാണ് . അത്രയേയുള്ളൂ.”
മുഖ്യമന്ത്രിയുടെ പിന്തുണ , സഹപ്രവര്‍ത്തകരുടെ വിശ്വാസം . എല്ലാം കോടിയേരിക്ക് പ്രത്യാശ നല്കിക്കൊണ്ടിരുന്നു . കണക്ക് കൂട്ടലുകള്‍ ശരിവെച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നേതാക്കളും പ്രതിപക്ഷവും മിതത്വം പാലിച്ചു . ദുബായ് പോലീസിന്റെ ക്ലിയറന്‍സ് വാര്‍ത്ത മാധ്യമങ്ങള്‍ നല്ല പ്രാധാന്യത്തില്‍ നല്‍കുകയും ചെയ്തു . പ്രത്യാശ വര്‍ദ്ധിക്കുവാന്‍ തുടങ്ങി.. ..
ഏത് നിരാശയും ഒടുവില്‍ ....
മുഖ്യമന്ത്രിയുടെ ഈസ്റ്റര്‍ ആശംസ കോടിയേരിയുടെ കാര്യത്തില്‍ അങ്ങനെ യാഥാര്‍ത്ഥ്യമായി
സ്പെഷ്യല്‍ കറസ്പോണ്ടന്റ്
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)