
വിവാദമായ പദ്മാവത് ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ , ചിത്രത്തിൽ പ്രതിഷേധാർഹമായി ഒന്നുമില്ലെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. മുംബൈയിലെ ഒരു തിയേറ്ററിൽ ആദ്യ ഷോ കണ്ടിറങ്ങിയ രജ്പുത് വിഭാഗത്തില്‍പ്പെട്ടയാള്‍ ചിത്രം തങ്ങളുടെ സംസ്കാരത്തെ വാഴ്ത്തുന്നതായി അഭിപ്രായപ്പെട്ടു. രജ്പുത് സംസ്കാരത്തെ മനോഹരമായി അവതരിപ്പിക്കുന്നതില്‍ സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലി വിജയിച്ചുവെന്നും രജ്പുത് വിഭാഗത്തില്‍പ്പെടുന്ന പ്രേക്ഷകന് വിലയിരുത്തുന്നു. പ്രതിഷേധം ഭയന്ന് പേര് വെളിപ്പെടുത്താന്‍ ഇദ്ദേഹം തയ്യാറായിട്ടില്ല. ചിത്രത്തിന്റെ പേരില്‍ രാജ്യത്ത് അരങ്ങേറിയ അക്രമസംഭവങ്ങളെ ന്യായീകരിക്കാനാവില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. രജ്പുത് സമുദായത്തിന്റെ ചരിത്രത്തെ ചിത്രം വളച്ചൊടിച്ചുവെന്ന് ആരോപിച്ചാണ് കര്‍ണിസേന ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)