
ശബരിമല: മകരവിളക്ക് മഹോല്‍സവത്തോട് അനുബന്ധിച്ചുള്ള മകരജ്യോതി ദര്‍ശനം സുരക്ഷിതവും സൗകര്യപ്രദവുമാക്കും. സന്നിധാനത്ത് ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ ഇതിന് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു. പാണ്ടിത്താവളം മുതല്‍ ശരംകുത്തി വരെ മുപ്പതോളം ഇടങ്ങളില്‍ നിന്ന് മകരജ്യോതി ദര്‍ശിക്കാന്‍ കഴിയും. ഇവിടങ്ങളില്‍ പോലീസ്, മറ്റ് സേനാവിഭാഗങ്ങള്‍ എന്നിവ സംയുക്തമായി പ്രത്യേക സുരക്ഷയൊരുക്കും. അപകടമൊഴിവാക്കാന്‍ ആവശ്യമായ കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ തീര്ക്കാനാരംഭിച്ചിട്ടുണ്ട്. ജ്യോതിദര്‍ശനത്തിന് വരിവെച്ച് കാത്തിരിക്കുന്ന തീര്‍ത്ഥാടകരോട് സുരക്ഷാസന്നാഹങ്ങളുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. സന്നിധാനത്തും സമീപപ്രദേശങ്ങളിലും പുതുതായുള്ള നിര്‍മ്മാണ പ്രവര്‍ത്തന സ്ഥലങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ തീര്‍ത്ഥാടകര്‍ മകരജ്യോതി ദര്‍ശനം നടത്തിയിരുന്നു. ഇതിലെ ചില കേന്ദ്രങ്ങള്‍ക്ക് നിര്‍മ്മാണം അസൗകര്യം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനുപകരമായി സൗകര്യപ്രദമായ മറ്റ് കേന്ദ്രങ്ങള്‍ തീര്‍ത്ഥാടകരുടെ കൂടി അഭിപ്രായ പ്രകാരം തെരെഞ്ഞെടുത്തിട്ടുണ്ട്.
മകരവിളക്ക് ദിവസത്തെ തിരക്ക് നിയന്ത്രിക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തീര്‍ത്ഥാടകരോട് സംയമനത്തോടെ പെരുമാറണമെന്ന് യോഗം നിര്‍ദേശിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നവരെ ചികില്‍സാ കേന്ദ്രങ്ങളിലെത്തിക്കണം. തിരക്ക് ക്രമീകരിച്ച് സുരക്ഷിത ദര്‍ശനമൊരുക്കാന്‍ അവസരോചിതമായ ഇടപെടലുണ്ടാവണമെന്നും യോഗത്തില്‍ നിര്‍ദേശം നല്കി. സന്നിധാനത്ത് ചുമതലയുള്ള ഡി.വൈ.എസ്.പി-മാര്‍ മുതല്‍ എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥർ അവലോകന യോഗത്തില്‍ പങ്കെടുത്തു .
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)