
മുളയെ മരമല്ലാതായി കണക്കാക്കുന്ന വന നിയമഭേദഗതി ബിൽ ലോക്സഭ അംഗീകരിച്ചു. ഇതോടെ മുള വെട്ടുന്നതിനും കൊണ്ട് പോകുന്നതിനും ഇനി മുതൽ പെർമിറ്റ് ആവശ്യമില്ലാതാകും.
പ്രതിപക്ഷ നേതാക്കൾ, ഇത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് വാദിച്ചതിനെ തുടർന്ന് മുളയെ വനോത്പന്നമായി പരിഗണിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഹർഷ് വർധൻ പറഞ്ഞു. എന്നാൽ മരം അല്ലാതാകുന്നതോടെ മുള വനോത്പന്നവും അല്ലാതാകുമെന്ന് എൻ കെ പ്രേമചന്ദ്രൻ ഓർമിപ്പിച്ചു.
മുറിക്കാനും കൊണ്ട് പോകാനും അനുമതി നൽകുന്നില്ലെങ്കിൽ മുള നട്ടുവളർത്താൻ കർഷകർ തയ്യാറാകില്ലെന്നും സംസ്ഥാന അടിസ്ഥാനത്തിൽ പുതിയ നയത്തിന് രൂപം നൽകണമെന്നും ജോയ്സ് ജോർജ് ആവശ്യപ്പെട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)