News At First

News At First

News At First

News At First
 Breaking News

സെക്രട്ടേറിയറ്റില്‍ പഞ്ചിംങ് നിര്‍ബന്ധമാക്കി; പഞ്ചിംങ് ഇല്ലെങ്കില്‍ ശമ്പളമില്ല

latest malayalam news,latest news in kerala,latest news in trivandrum,punching machine|News At First
07
December 2017
👀46

തിരവനന്തപുരം: സെക്രട്ടേറിയറ്റില്‍ അടിമുടി പരിഷ്കാരം. 2018 ജനുവരി ഒന്നു മുതല്‍ പഞ്ചിങ് നിര്‍ബന്ധമാക്കി. ബയോമെട്രിക്  പഞ്ചിങ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്ക് മാത്രമേ ശമ്പളം ലഭിക്കൂവെന്നാണ് പൊതുഭരണ വകുപ്പിന്‍റെ ഉത്തരവ്. കൂടാതെ എല്ലാ ജീവനക്കാരും തിരിച്ചറിയില്‍ കാര്‍ഡ് പുറമേ കാണുന്ന വിധം ധരിക്കണം.

5,250 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്‌ട്രോണിക് പഞ്ചിങ് സംവിധാന മുണ്ടെങ്കിലും ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ ഒട്ടേറെ ഓഫീസുകളില്‍ എന്‍ഐസി നടപ്പാക്കിയ പഞ്ചിങ് സോഫ്റ്റ് വെയര്‍ തന്നെയാകും സംസ്ഥാനത്തും ഉപയോഗിക്കുക. പരിഷ്കാരത്തിന് മുന്നോടിയായി സ്പാര്‍ക്കിനെ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറിലേക്ക് മാറ്റും. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിംങ് ഉടന്‍ നടപ്പാക്കാന്‍ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.