News At First

News At First

News At First

News At First
 Breaking News

ഓഖി ചുഴലിക്കാറ്റ്: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; ലക്ഷദ്വീപ് നിവാസികള്‍ നാട്ടിലേക്ക് തിരിച്ചു

latest malayalam news,latest news in kerala,latest news in trivandrum,okhi one man body found|News At First
07
December 2017
👀53

ആലപ്പുഴ: ഓഖി ചുഴലിക്കാറ്റില്‍ മരണമടഞ്ഞ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മൃതദേഹം ഉച്ചയോടെ ആലപ്പുഴ അഴിക്കല്‍ തുറമുഖത്തെത്തിക്കും. കൊച്ചിന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ പരിശോധനയില്‍ പുറംകടലില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

കൂടാതെ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ തങ്ങേണ്ടി വന്ന ലക്ഷദ്വീപ് നിവാസികള്‍ തിരിച്ച്‌ നാട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച രാവിലെ ബേപ്പൂരില്‍ നിന്ന് കപ്പല്‍ മാര്‍ഗമാണ് ഇവര്‍ ലക്ഷദ്വീപിലേക്ക് തിരിച്ചത്. ചെറിയപാണി എന്ന കപ്പലില്‍ 50 അംഗ സംഘമാണ് ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.