News At First

News At First

News At First

News At First
 Breaking News

ട്രംപ്, ഇസ്രായേലിന്‍റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ചു

latest malayalam news,latest news in kerala,latest news in trivandrum,tump decision|News At First
07
December 2017
👀32

ന്യൂയോര്‍ക്ക്‌: ജറുസലേമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചു. അറബ് ലോകത്തിന്‍റെ പ്രതിഷേധം അവഗണിച്ച് കൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്. യുഎസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി.

എഴുപത് വര്‍ഷത്തിലധികമായി തുടരുന്ന വിദേശനയം മാറ്റിമറിച്ചാണ് ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചത്. ട്രംപിനും അമേരിക്കയ്ക്കുമെതിരായ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് അറബ് രാജ്യങ്ങള്‍. ലോകരാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജെറൂസലേം ഇസ്രായേലിന് അവകാശപ്പെട്ടതാണെന്ന് അംഗീകരിക്കുന്ന തരത്തില്‍ അമേരിക്ക നടത്തുന്ന നീക്കം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഒരേപോലെ വേദനിപ്പിക്കുന്നതാണെന്ന് പലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കി.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.