News At First

News At First

News At First

News At First
 Breaking News

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദം തീവ്രതയാര്‍ജിക്കുന്നു

latest malayalam news,latest news in kerala,latest news in trivandrum,sagar|News At First
07
December 2017
👀152

ഭുവനേശ്വര്‍: രണ്ട് ദിവസം മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രതയാര്‍ജിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഈ ന്യൂനമര്‍ദ്ദം ഒഡീഷയ്ക്കാണ് ഭീഷണിയുയര്‍ത്തുന്നത്. ഇന്ന് മുതല്‍ ഞായറാഴ്ചവരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്നും അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അടുത്ത മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഈ ന്യൂനമര്‍ദ്ദം ആന്ധ്രയിലേക്കും, തമിഴ്നാട് തീരങ്ങളിലെക്കും നീങ്ങാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത് സംബന്ധമായി എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇത്തരം ന്യൂനമര്‍ദ്ദങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്വാഭാവികമാണെങ്കിലും കൂടുതല്‍ ജാഗ്രത വേണമെന്നാണ് നിര്‍ദേശം.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.