News At First

News At First

News At First

News At First
 Breaking News

മലപ്പുറം പാസ്പ്പോര്‍ട്ട് ഓഫീസ് വീണ്ടും തുറക്കാന്‍ ഉത്തരവ്

latest malayalam news,latest news in kerala,latest news in trivandrum,malappuram passport office|News At First
06
December 2017
👀49

കോഴിക്കോട്: മലപ്പുറത്ത് അടച്ചുപൂട്ടിയ പാസ്പോര്‍ട്ട് ഓഫീസ് വീണ്ടും തുറക്കാന്‍ ഉത്തരവ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്പോര്‍ട്ട് ഓഫീസുകളിലൊന്നായ മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫീസ് കോഴിക്കോട്ടെ പാസ്പോര്‍ട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അടച്ചുപൂട്ടിയത്. നവംബര്‍ പതിനേഴോട് കൂടിയാണ് ഓഫീസിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

ഇതോടെ മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളും ഉദ്യോഗാര്‍ത്ഥികളും ദുരിതത്തിന്‍റെ വക്കിലായി. പുതിയ പാസ്പോര്‍ട്ടിനും, പഴയത് പുതുക്കുന്നതിനുമായി നിരവധി പേരാണ് ദിവസവും മലപ്പുറം മേഖലാ പാസ്പോര്‍ട്ട് ഓഫീസില്‍ എത്താറുള്ളത്. ഓഫീസ് അടച്ചുപൂട്ടുന്നതോടെ കോഴിക്കോട് ഓഫീസിന്‍റെ തിരക്ക് വര്‍ധിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.