News At First

News At First

News At First

News At First
 Breaking News

ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

latest malayalam news,latest news in kerala,latest news in trivandrum,india win|News At First
06
December 2017
👀61

ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരം സമനിലയില്‍ കലാശിച്ചതോടെ തുടര്‍ച്ചയായി ഒന്‍പത് ടെസ്റ്റ് പരമ്പര വിജയമെന്ന ചരിത്ര നേട്ടം ഇന്ത്യ കൈവരിച്ചു. 1 - 0 നാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയത്. ടീം ഇന്ത്യയുടെ തുടര്‍ച്ചയായ ഒമ്പതാം ടെസ്റ്റ് പരമ്പര ജയമാണിത്. ഇന്ത്യന്‍ റെക്കോര്‍ഡിട്ട ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഈ നേട്ടത്തില്‍ റിക്കി പോണ്ടിംഗിന് ഒപ്പമെത്തുകയും ചെയ്തു. 410 റണ്‍സിന്‍റെ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക ശക്തമായ ചെറുത്തുനില്‍പ്പാണ് അഞ്ചാം ദിവസം നടത്തിയത്. വണ്‍ ഡൗണ്‍ ബാറ്റ്സ്മാന്‍ ധന‍ഞ്ജയ് ഡിസില്‍വ സെഞ്ച്വറി നേടി. 219 പന്തില്‍ 119 റണ്‍സെടുത്ത ഡിസില്‍വ റിട്ടയേര്‍ഡ് ഹര്‍ട്ടാകുകയായിരുന്നു. അര്‍ധസെഞ്ച്വറിയോടെ റോഷന്‍ സില്‍വയും ലങ്കയെ സമനിലയിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.