News At First

News At First

News At First

News At First
 Breaking News

എസ്.എന്‍ ട്രസ്റ്റ്സ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനായി വീണ്ടും വെള്ളാപ്പള്ളി

latest malayalam news,latest news in kerala,latest news in trivandrum,vellappally natesan|News At First
06
December 2017
👀50

കൊല്ലം: എസ്.എന്‍ ട്രസ്റ്റ്സ് മെഡിക്കല്‍ മിഷന്‍ ചെയര്‍മാനായി വെള്ളാപ്പള്ളി നടേശനെയും സെക്രട്ടറിയായി ഡോ. ജി. ജയദേവനെയും വീണ്ടും തിരഞ്ഞെടുത്തു. എട്ടാം തവണയാണ് ഇരുവരെയും തിരഞ്ഞെടുക്കുന്നത്. ഇന്നലെ ശങ്കേഴ്സ് ആശുപത്രിയില്‍ ചേര്‍ന്ന ഗവേണിംഗ് ബോഡി യോഗത്തില്‍ വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷത വഹിച്ചു. ശങ്കേഴ്സ് ആശുപത്രിയിലും സിംസിലും അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ മിഷന്‍ ഗവേണിംഗ് ബോഡി യോഗം തീരുമാനിച്ചു. ഇതിനായി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 5 കോടി രൂപയുടെ വായ്പ ഉടന്‍ ലഭിക്കും. ഇതുസംബന്ധിച്ച്‌ നിലനിന്ന നിയമ കുരുക്കുകള്‍ നീങ്ങിയതായും യോഗത്തില്‍ അറിയിച്ചു.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.