News At First

News At First

News At First

News At First
 Breaking News

മിശ്ര വിവാഹങ്ങള്‍ക്ക് 2.5 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം

latest malayalam news,latest news in kerala,latest news in trivandrum,mixed wedding|News At First
06
December 2017
👀34

ന്യൂഡല്‍ഹി: വധുവോ വരനോ ദളിത് വിഭാഗത്തില്‍ നിന്നാവുന്ന മിശ്ര വിവാഹങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2.5 ലക്ഷം രൂപ ധനസഹായം നല്‍കും. മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭരണഘടനാ ശില്പി ഡോ. അംബേദ്കറുടെ പേരിലുള്ള പദ്ധതി 2013-ലാണ് ആരംഭിച്ചത്. പ്രതിവര്‍ഷം 500 ദമ്പതികള്‍ക്ക് ഈ തുക എത്തിക്കുകയെന്ന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. എന്നാല്‍ പദ്ധതി ഇനിയും ലക്ഷ്യത്തോടടുത്തിട്ടില്ല. മോശം തുടക്കമാണ് പദ്ധതിക്ക് ലഭിച്ചത്. 2014-2015 കാലത്ത് അഞ്ച് ദമ്പതികള്‍ മാത്രമാണ് ഈ പണം കൈപറ്റിയത്. 2015-2016 കാലത്ത് 72 ദമ്പതികള്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തി.

കര്‍ശനമായ നിയമാവലികളാണ് ഈ പദ്ധതിക്ക് മോശം തുടക്കം നല്‍കിയത്. ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ വിവാഹിതര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കൂടാതെ അഞ്ച് ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധിയും പദ്ധതിക്ക് നിശ്ചയിച്ചിരുന്നു. അതേസമയം, ദമ്പതികളുടെ മൊത്തം വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയരുതെന്ന് സാമൂഹ്യ നീതി-ശാക്തീകരണ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദമ്പതികളുടെ ബാങ്ക് അക്കൗണ്ടുകളും ആധാര്‍ നമ്പറുകളുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.