News At First

News At First

News At First

News At First
 Breaking News

പെഷവാര്‍ കോളേജില്‍ ഭീകരാക്രമണം; 9 മരണം

latest malayalam news,latest news in kerala,latest news in trivandrum,terrorist attack,Peshawar college|News At First
01
December 2017
👀31

ഇസ്ലാമബാദ്: പെഷവാര്‍ കാര്‍ഷിക കോളേജില്‍ ഭീകരാക്രമണം. ഇന്ന് രാവിലെയുണ്ടായ താലിബന്‍ ഭീകരവാദി ആക്രമണത്തില്‍ 9 പേര്‍ മരിച്ചു. 30-ഓളം പേര്‍ക്ക് പരിക്കേറ്റു. ബുര്‍ഖ ധിരച്ചെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ 16 പേരെ ഖൈബര്‍ ടീച്ചിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുര്‍ഖ ധരിച്ച്‌ ഓട്ടോറിക്ഷയിലെത്തിയ അക്രമികള്‍ സുരക്ഷാജീവനക്കാരനെ വെടിവെച്ച്‌ വീഴ്ത്തിയാണ് കാമ്പസില്‍ പ്രവേശിച്ചത്. ആക്രമണം ഉണ്ടായ ഉടന്‍ തന്നെ പൊലീസും കമാന്‍ഡോകളും കാമ്പസ് വളഞ്ഞു. കാമ്പസില്‍ നിന്ന് സ്ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുണ്ട്.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.