News At First

News At First

News At First

News At First
 Breaking News

ജെ.ഡി.യു. ഇടത് മുന്നണിയിലേക്ക്

latest malayalam news,latest news in kerala,latest news in trivandrum,JDU,joining LDF|News At First
29
November 2017
👀98

തിരുവനന്തപുരം: യുഡിഎഫ് വിട്ട് എം.പി. വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള ജെ.ഡി.യു ഇടതുമുന്നണിയിലേക്ക്. ഇടത് പ്രവേശം സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും അടുത്തമാസം അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നുമാണ് സൂചന. മുമ്പ് ജനതാദള്‍ വിട്ടപ്പോള്‍ കേരളത്തില്‍ രൂപീകരിച്ച എസ്.ജെ.ഡി പുനരുജ്ജീവിപ്പിച്ചാകും വീരേന്ദ്രകുമാറും കൂട്ടരും ഇടതുമുന്നണിയിലേക്ക് പോകുക. അതിന് മുന്നോടിയായി വീരേന്ദ്ര കുമാര്‍ രാജ്യസഭാ അംഗത്വം രാജിവയ്ക്കും. 15-നകം അതുണ്ടാകുമെന്നാണ് സൂചന. സീറ്റ് ധാരണക്കായി സി.പി.എം നേതാക്കളുമായി അടുത്ത ദിവസങ്ങളില്‍ എം.പി. വീരേന്ദ്രകുമാര്‍ ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.