News At First

News At First

News At First

News At First
 Breaking News

സിപിഎമ്മില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്

latest malayalam news,latest news in kerala,latest news in trivandrum,cpm,dropping back in CPM|News At First
28
November 2017
👀415

കാസര്‍ഗോഡ്‌: കാസര്‍ഗേഡ് ജില്ലിയിലെ ബേഡകത്ത് സിപിഎമ്മില്‍ വീണ്ടും കലാപം. മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം 15-ഓളം പേര്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ അംഗത്വമെടുത്തു. ഏറെ നാളായി സിപിഎമ്മിന് തലവേദനയാണ് ബേഡകത്തെ വിഭാഗീയ പ്രശ്നങ്ങല്‍ . മുന്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ഗോപാലന്‍മാസ്റ്ററും കൂട്ടരും പാര്‍ട്ടി വിട്ടതിന് ശേഷം വീണ്ടും പാര്‍ട്ടിയിലുണ്ടായ ഈ കൊഴിഞ്ഞുപോക്ക് ജില്ലാ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

സിപിഐ കാസര്‍കോട് മണ്ഡലം സമ്മേളനത്തിന്‍റെ ഭാഗമായി കുറ്റിക്കോലില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് സിപിഎം നേതാക്കളും പ്രവര്‍ത്തകര്‍ സിപിഐ-യില്‍ അംഗത്വമെടുത്തത്. സിപിഎം മുന്‍ ബന്തടുക്ക ലോക്കല്‍ സെക്രട്ടറി ഇ.കെ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലാണ് 15-ഓളം പ്രവര്‍ത്തര്‍ സിപിഐ-യില്‍ ചേര്‍ന്നത്. കൂടാതെ ഇവരോടൊപ്പം കോണ്‍ഗ്രസിലെ പറയമ്പള്ളത്ത് അശോകനും സിപിഐ-യില്‍ ചേര്‍ന്നിട്ടുണ്ട്.

കാസര്‍ഗേഡ് ജില്ലാ പഞ്ചായത്ത് അംഗണത്തില്‍ കഴിഞ്ഞ ദിവസം മന്ത്രി ചന്ദ്രശേഖരന്‍ പങ്കെടുത്ത പരിപാടി സിപിഎമ്മിന്‍റെ എം.പി-യും എംഎല്‍എ-മാരും ബഹിഷ്കരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബേഡകം വിഷയം കൂടി കടന്നു വരുമ്പോള്‍ ജില്ലയില്‍ ചന്ദ്രശേഖരനോടുള്ള സിപിഎമ്മിന്‍റെ നിലപാട് കടുക്കാനാണ് സാധ്യത. നേരത്തെ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ 200-ഓളം സിപിഎം നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നിരുന്നു.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.