News At First

News At First

News At First

News At First
 Breaking News

പോകാം കണ്ണൂരിലെക്കൊരു യാത്ര

latest malayalam news,latest news in kerala,latest news in trivandrum,Kannur|News At First
22
November 2017
👀99

കണ്ണൂര്‍ തെയ്യത്തിന്‍റെയും തിറയുടെയും നാട്, ഹൃദയ വിശാലത കൊണ്ടും നിഷകളങ്കത കൊണ്ടും കേള്‍വി കേട്ട സംസ്കൃതി, ചരിത്രം ഉറങ്ങുന്ന മണ്ണ്, ഇതിനെല്ലാം പുറമേ പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നിരവധി വിനോദ സഞ്ചാരങ്ങളുടെ കേന്ദ്രം. കൂടാതെ ഇപ്പോള്‍ കണ്ണൂരിലും ഉത്തര മലബാറിലും തെയ്യങ്ങളുടെ കാലം. കാവുകളിലും തറവാടുകളിലും കഴകങ്ങളിലും തറവാട് മുറ്റങ്ങളിലും തെയ്യങ്ങളുടെ അട്ടഹാസങ്ങളും വായ്ത്തരികളും കൊണ്ട് മുഖരിതമാവും. കരുത്തോലയും ആടയാഭരണങ്ങളുമായി തെയ്യങ്ങള്‍ക്ക് ജീവനേകാന്‍ തെയ്യം കെട്ടുന്നവര്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു.

കണ്ണൂരിന്‍റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ


1. അറയ്ക്കല്‍ മ്യുസിയം

latest malayalam news, latest news in kerala, latest news in trivandrum
കേരളത്തിലെ ഏക മുസ്ലീം രാജവംശവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. മലബാറിന്‍റെ ചരിത്രത്തില്‍ സുപ്രധാന പങ്ക് വഹിച്ച കൊട്ടാരം. ചിറയ്ക്കല്‍ രാജവംശവുമായി അടുത്ത് ബന്ധം ഉള്ളവര്‍ ആയിരുന്നു അറയ്ക്കല്‍ കുടുംബം ചിറയ്ക്കലിന്‍റെ പകുതി ലോപിച്ചാണ് അറയ്ക്കല്‍ ഉണ്ടായത്. നൂറിലേറെ വര്‍ഷം പുരാവസ്തുക്കള്‍ നമുക്കിവിടെ കാണാം.

2. കണ്ണൂര്‍ കോട്ട

latest malayalam news, latest news in kerala, latest news in trivandrum

അറയ്ക്കല്‍ കൊട്ടാരം കഴിഞ്ഞാല്‍ നേരെ കണ്ണൂര്‍ കോട്ടയിലേക്ക് പോകാം. സയന്‍റ് ആഞ്ചലോ ഫോര്‍ട്ട്‌ കണ്ണൂര്‍ നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരെ അറബിക്കടലിന് അഭിമുഖമായി കിടക്കുന്നു. 1505-ല്‍ പോര്‍ച്ചുഗീസുകര്‍ നിര്‍മിച്ചതാണ്. കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണിത്.

3. പറശ്ശിനിക്കടവ്

latest malayalam news, latest news in kerala, latest news in trivandrum

കണ്ണൂരില്‍ വന്നാല്‍ മുത്തപ്പനെ കാണാതെ പോകുന്നതെങ്ങനെ. ജനങ്ങളുടെ കൂടെ കള്ള് കുടിക്കുകയും ഉണക്കമീന്‍ കഴിക്കുകയും ചെയ്യുന്ന ദൈവം. പട്ടി എപ്പോഴും സന്തത സഹചാരി ആയ ദൈവം. ഇത്തരം പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്ക് അത്ഭുതം ഉണ്ടാക്കുമെങ്കിലും കണ്ണൂര്‍ക്കാര്‍ക്ക് മുത്തപ്പന്‍ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ.

മടപ്പുരയ്ക്ക് പോകുന്ന വഴി പറശ്ശിനിക്കടവ് പമ്പ് വളര്‍ത്തുകേന്ദ്രം യാത്രക്കാരെ ആകര്‍ഷിക്കുന്ന ഒന്നാണ്.

4. പൈതല്‍ മല

latest malayalam news, latest news in kerala, latest news in trivandrum

കണ്ണൂരിന്‍റെ വശ്യ പ്രകൃതിക്ക് നിറക്കൂട്ടായി സൗന്ദര്യം തുടിക്കുന്ന മല. ഇത് കണ്ണൂരില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ കര്‍ണ്ണാടക അതിര്‍ത്തിയില്‍ സമുദ്ര നിരപ്പില്‍ നിന്നും 1,371 മീറ്റര്‍ മുകളിലാണ്.

5. ആറളം വന്യജീവി കേന്ദ്രം

latest malayalam news, latest news in kerala, latest news in trivandrum

പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന് ഇരിട്ടിക്ക് അടുത്താണ് ഈ വന്യ ജീവി കേന്ദ്രം. ഒട്ടേറെ വന്യജീവികള്‍ ആറളത്തുണ്ട്. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണിത്.

6. ധര്‍മടം തുരുത്ത്

latest malayalam news, latest news in kerala, latest news in trivandrum

തലശ്ശേരിയില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ ധര്‍മടം എന്ന ഗ്രാമത്തിലാണ് ധര്‍മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്. തീരത്ത് നിന്നും വിട്ട് കടലില്‍ പച്ച പട്ടുടുത്ത് നില്‍ക്കുന്ന തുരുത്ത് കണ്ണിന് കുളിരേകും എന്നതില്‍ സംശയമില്ല. പരന്നു കിടക്കുന്ന ബീച്ചില്‍ പച്ചപ്പ്‌ ചാര്‍ത്തി നില്‍ക്കുന്ന തുരുത്തും ഒരിക്കലും കാണാന്‍ മറക്കരുത്.

7. മുഴുപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

latest malayalam news, latest news in kerala, latest news in trivandrum

ഇന്ത്യയിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച് ആണിത്. 4 കിലോമീറ്റര്‍ നീണ്ട് കിടക്കുന്ന ഈ ബീച്ചില്‍ വാഹനങ്ങള്‍ കടല്‍ വെള്ളത്തെ തൊട്ട് ഓടിക്കാന്‍ സാധിക്കും. ഒട്ടേറെ വിദേശികളെ ആകര്‍ഷിക്കുന്ന ഈ ബീച്ച് തലശ്ശേരിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ്.

കണ്ണൂരിന്‍റെ മനോഹാരിത ഒരു ചെറിയ വാക്യത്തില്‍ ഉള്‍ക്കൊള്ളിക്കാവുന്നതിലും അധികമാണ്. ചരിത്ര ശേഷിപ്പുകളുടെയും പ്രകൃതി സൗന്ദര്യത്തിന്‍റെയും ഈ നാട്ടിലേക്ക് നമുക്കൊരു യാത്ര പോകാം.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.