
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പൊടിശല്യം രൂക്ഷം. മുഖം മൂടിയില്ലാതെ രക്ഷയില്ലാത്ത അവസ്ഥയാണ്. ആള് തിരക്ക് കൂടിയതോടെ പ്രശ്നം കുറേക്കൂടി വഷളായി. ശ്വാസ തടസ്സവും തുമ്മലും പിടിപെട്ട് നിക്കക്കള്ളിയില്ലാതായപ്പോള് പ്രതിവിധിയും നിശ്ചയിക്കപ്പെട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന സാമഗ്രികള്‍ എടുത്തു നീക്കുക. അതുകൊണ്ടും തീര്‍ന്നില്ല ഫയര്‍ഫോഴ്സ് രംഗത്തെത്തി.
തുലാമഴയില്‍ ചെളിവെള്ളം ഒലിച്ചിറങ്ങിയതും സന്നിധാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് പൊടിശല്യം രൂക്ഷമാക്കിയത്. പലയിടങ്ങളിലായി വെള്ളം തളിച്ചും ചീറ്റിച്ചും അഗ്നിശമന സേന കളം നിറഞ്ഞു. പ്രശ്നത്തിന് താല്കാലിക പരിഹാരമായെങ്കിലും സന്നിധാനം കഴുകി വൃത്തിയാക്കാനുള്ള കനത്ത മഴയ്ക്കുള്ള കാത്തിരിപ്പ് തുടരുകയാണ് അധികൃതര്‍. പൊടിശല്യം കാരണം നൂറുകണക്കിന് പേരാണ് സന്നിധാനത്തെ ആശുപത്രിയെ അഭയം പ്രാപിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)