
പനാജി: സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം തീര്‍ത്തും തെറ്റാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഇത് മൂലം ആളുകള്‍ എഴുന്നേറ്റ് നില്ക്കാതിരിക്കല്ലെന്നും പരീക്കര്‍ പറഞ്ഞു. ഗോമാന്ദക് ബാല ശിക്ഷ പരിക്ഷിതില് സംസാരിക്കുകയായിരുന്നു പരീക്കര്‍.
എഴുന്നേറ്റ് നില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അവിടെ കോടതി വിധിക്ക് പ്രസക്തിയില്ല. എന്നാല്‍ ദേശിയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കുക എന്നത് സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ആളുകള്‍ക്കിടയില്‍ ഈ ഉത്തരവില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഉത്തരവിന്റെ ഗുണങ്ങള്‍ സംബന്ധിച്ചുള്ള വാദങ്ങളിലേക്ക് പോവാന്‍ തനിക്കാഗ്രഹമില്ല. പക്ഷെ തന്റെ കാഴ്ചപ്പാടില്‍ തികച്ചും തെറ്റായ കോടതി വിധിയാണിത്. ഭാരതത്തിന്റെ മൂല്യങ്ങളെ എല്ലാ പൗരന്മാരും മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സിനിമാ ഹാളില്‍ ദേശീയഗാനം പാടുമ്പോള്‍ ദേശ സ്നേഹം കാണിക്കേണ്ടത് എഴുന്നേറ്റ് നിന്നല്ലെന്ന് നേരത്തെ സുപ്രീം കോടതി പറഞ്ഞിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)