
കുവൈറ്റ് സിറ്റി-തിരുവനന്തപുരം നോൺ റസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക്) "ഹെൽത്ത് കെയർ ഫ്രണ്ട് ലൈനേഴ്സ് എക്സലൽസ് അവാർഡ് - 2022" ഫ്ലയർ പ്രകാശനം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രാക്ക് ചെയർമാൻ പി. ജി. ബിനു ഫ്ലയർ ട്രാക്ക് വനിതാവേദി പ്രസിഡൻറ് പ്രിയാരാജിന് നൽകി പ്രകാശനം ചെയ്തു.
ട്രാക്ക് പ്രസിഡൻറ് എം.എ. നിസ്സാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെയ് 14 ന് കോവിഡ് മുന്നണി പോരാളികളായ ട്രാക്കിന്റെ അംഗങ്ങൾക്ക് നൽകുന്ന അവാർഡ് ചടങ്ങിനെ കുറിച്ച് ജനറൽ സെക്രട്ടറി കെ.ആർ.ബൈജു വിശദീകരിച്ചു. തുടർന്ന് പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചു.
ആർ.രാധാകൃഷ്ണൻ (ജനറൽ കൺവീനർ), മറ്റ് സബ്കമ്മിറ്റി കൺവീനർമാരായി നീരജ് കുമാർ, ലിജോയ് ജോളി, രതീഷ് വർക്കല (ഫുഡ്), പ്രിയാരാജ്, സരിത ഹരി, വിജിത്ത് (റിസപ്ഷൻ), മോഹൻ കുമാർ (ഫൈനാൻസ്) പ്രദീപ് മോഹനൻ നായർ, എം.ജി.അജിത്ത് (ട്രാൻസ്പോർട്ടേഷൻ) എന്നിവരെയും തെരഞ്ഞെടുത്തു.
ട്രാക്ക് വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ്, അബ്ബാസിയ യൂണിറ്റ് കൺവീനർ പ്രദീപ് മോഹനൻ നായർ, കേന്ദ്ര കമ്മിറ്റി അംഗം വിജിത്ത്, ആഷ്ലി ജോസഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ.രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ മോഹൻ കുമാർ നന്ദിയും പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)