
തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തിൽ മാധ്യമപ്രവർത്തകർ സമൂഹത്തിന്റെ കാവൽക്കാരാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേരള പത്ര പ്രവർത്തക അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം തിരുവനന്തപുരം വൈഎംസിഎ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകർ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അതെല്ലാം അതിജീവിച്ച് മുന്നേറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ പത്മഭൂഷൺ ഡോ. നമ്പി നാരായൺ വീശിഷ്ടാതിഥിയായി. സ്ഫോടക വസ്തുവിനെക്കാൾ ഭയാനകമായതയാണ് മാധ്യമ പ്രവർത്തകർ കൈകാര്യം ചെയ്യുന്നതെന്നും വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ സ്വന്തം മനസ്സാക്ഷി തന്നെ നിങ്ങളെ കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു.
നല്ല ചോദ്യങ്ങൾ ചോദിക്കുന്നവരാണ് നല്ല മാധ്യമ പ്രവർത്തകരെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഹരി എസ് കർത്ത പറഞ്ഞു. സമ്മേളനത്തിൽ നവ മാധ്യമ ലോകം നേട്ടങ്ങളും കോട്ടങ്ങളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റ് ചെയ്താൽ പോലീസിനെ വിമർശിക്കുന്നതിന് കുഴപ്പമില്ലെന്നും നന്മ ചെയ്യാൻ അത് പ്രേരണ ആവുമെന്നും തിരുവനന്തപുരം ഫോർട്ട് എ.സി.പി എസ്. ഷാജി പറഞ്ഞു. അസോസിയേഷൻ അംഗങ്ങൾക്കുള്ള ക്യു ആർ കോഡ് പതിച്ച ഐഡി കാർഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മയും തിന്മയും ചൂണ്ടികാണിക്കുന്നതാണ് മാധ്യമ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യാസിർ ഷറഫുദീൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തിരുവനന്തപുരം നഗരസഭ കൗൺസിലർ വി വി രാജേഷ്, കെ.എം.ജെ.എ സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ, ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡന്റ് സലിം മൂഴിക്കൽ, ബേബി കെ ഫിലിപ്പോസ്, സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ, സംസ്ഥാന ട്രഷറർ ബൈജു പെരുവ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി എസ് ഉണ്ണികൃഷ്ണൻ, സന്തോഷ് പാറശാല, ജില്ലാ ജോയിൻ സെക്രട്ടറി എം വേണുഗോപാലൻ പിള്ള, ആറ്റിങ്ങൽ മേഖല പ്രസിഡന്റ് ദീപു ആറ്റിങ്ങൽ, വർക്കല മേഖല പ്രതിനിധി ധനീഷ്, കിളിമാനൂർ മേഖല പ്രതിനിധി ജയൻ, കാട്ടാക്കട മേഖല പ്രസിഡന്റ് കിരൺ, കാരക്കോണം മേഖല പ്രസിഡന്റ് സജി ചന്ദ്രൻ, കഴക്കൂട്ടം മേഖല പ്രസിഡന്റ് ഉമേഷ് കുമാർ, പൂന്തുറ മേഖല പ്രസിഡന്റ് സുബൈർ, തിരുവനന്തപുരം മേഖല പ്രസിഡന്റ് അനൂപ് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകരെയും കലാപരിപാടി അവതരിപ്പിച്ചവരെയും ആദരിച്ചു. സമ്മേളനത്തിൽ വെച്ച് അംഗങ്ങൾക്ക് ബാഗ് വിതരണം ചെയ്തു.
ജില്ലാ സെക്രട്ടറി ഷിജു രാജശിൽപി സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ ജില്ലാ ട്രഷറർ ഷാഹിനാസ് ഇസ്മായിൽ നന്ദി രേഖപ്പെടുത്തി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)