
മുംബൈ: പാനമ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുമ്പാകെ ഹാജരായി.
ഇന്ന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി ഐശ്വര്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഡല്‍ഹിയിലെ ജംനഗര്‍ ഹൗസ് ഓഫീസിലാണ് ഐശ്വര്യ ഹാജരായത്. ചോദ്യം ചെയ്യല്‍ ഇന്ന് പൂര്‍ത്തിയായില്ലെങ്കില്‍ മറ്റൊരു ദിവസം വീണ്ടും വിളിപ്പിക്കും.
വിദേശത്ത് സ്വത്ത സമ്പാദിച്ചതുമായി ബന്ധപ്പെട്ട വിദേശ വിനിമയ ചട്ടത്തിന്റെ ലംഘനവും ഐശ്വര്യയുടെ പേരിലുണ്ട്. മുന്‍പ് രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും അസൗകര്യം കാണിച്ച് ഐശ്വര്യ ഹാജരായിരുന്നില്ല. ഇനിയും ഹാജരായില്ലെങ്കില്‍ ഇ.ഡി കോടതിയെ സമീപിച്ച് അറസ്റ്റു വാറന്റ് നല്‍കിയേക്കുമെന്ന സൂചനയുണ്ടായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ രഹസ്യ കമ്പനികളിലൊന്നായ പനാമാനിയന്‍ കമ്പനി മൊസാക് ഫോന്‍സെകയില്‍ നിന്ന് ചോര്‍ന്ന രേഖകളാണ് പനാമ പേപ്പര്‍ എന്നറിയപ്പെടുന്നത്.
വിവിധ ലോകനേതാക്കളും രാഷ്ട്രീയപ്രമുഖരും ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും വിദേശങ്ങളില്‍ അക്കൗണ്ട് തുടങ്ങുകയും വന്‍തോതില്‍ നികുതിപ്പണം വെട്ടിച്ച് നിക്ഷേപം നടത്തുകയും ചെയ്തുവെന്ന വിവരങ്ങളാണ് പനാമ പേപ്പര്‍ പുറത്തുവന്നതിന് പിന്നാലെ പരസ്യമായത്.
ഇന്ത്യയില്‍ നിന്നുള്ള 500 ഓളം പേര് പനാമ പേപ്പര്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നു.
ഒരു മാസം മുമ്പ് അഭിഷേക് ബച്ചനും ഇ.ഡി ഓഫീസിലെത്തിയിരുന്നു. ചില രേഖകളും ഇവര്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അമിതാഭ് ബച്ചനേയും ഇ.ഡി വിളിപ്പിക്കുമെന്നാണ് സൂചന.
2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന് കുടുംബത്തോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു.
പനാമ പേപ്പറില്‍ തങ്ങളുടെ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയില്‍ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചന് പ്രതികരിച്ചിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)