
ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ആക്ടിവിസ്റ്റുകളില്‍ നിന്നും അടക്കം സമ്മിശ്ര പ്രതികരണം വരുന്ന പശ്ചാത്തലത്തില്‍ ദ്രുത ഗതിയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന.
ബില്ലിനെ പാര്‍ലമെന്ററി പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. സെലക്ട് കമ്മിറ്റിക്ക് ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടത്താമെന്ന് ഒരു മുതിര്‍ന്ന മന്ത്രിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ എന്ത് ആവശ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബില്ലിന്റെ അടുത്ത നീക്കം’ – മന്ത്രി പ്രതികരിച്ചു .
കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സമാജ് വാദി പാര്‍ട്ടി, എഐഎംഐഎം തുടങ്ങിയ പാര്‍ട്ടികളും എതിര്‍പ്പറിയിച്ചിട്ടുണ്ട്. അതിനിടെ, ഈ സഭാസമ്മേളനത്തില്‍ തന്നെ ബില്ല് പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ നിലവിലെ സമ്മേളനം നാല് ദിവസം മാത്രമാണ് ശേഷിക്കുന്നത്. 12 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ടും ഇരുസഭകളും പ്രതിഷേധത്താല്‍ സ്തംഭിച്ചിരിക്കെ വിവാഹ പ്രായ ബില്ലുകള്‍ കൊണ്ടുവരിക സര്‍ക്കാരിന് ദുഷ്കരമാണ്. അതെ സമയം ബില്ലിന്റെ ഉദ്ദേശം വളരെ സംശയാസ്പദകരമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)