
2010 ലെ മഞ്ച് സ്റ്റാർ സിംഗറിൽ റണ്ണർ അപ്പ് കരസ്ഥമാക്കിയ, ആലാപന മാധുര്യം കൊണ്ട് നമ്മുടെ മനസ്സിൽ കയറിപ്പറ്റിയ സാധികയെന്ന കൊച്ചു മിടുക്കിയെ ഓർക്കുന്നുണ്ടോ..? ഉണ്ടെങ്കിൽ 11 വർഷങ്ങൾക്ക് ഇപ്പുറം ആ സാധികയെ കുറിച്ചാണ് ഇപ്പോൾ പറയാൻ പോകുന്നത്.
ദൂരദർശൻ ചാനലിൽ ബാലചന്ദ്രമേനോൻ അവതരിപ്പിച്ചിരുന്ന ബാല സുപ്രഭാതം എന്ന പരിപാടിയിലൂടെ ആയിരുന്നു സാധിക ആദ്യമായി ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നത്. പിന്നീട് ജീവൻ ടിവിയിലെ ട്വിങ്കിൾ സ്റ്റാഴ്സ് എന്ന ഷോയിൽ ടൈറ്റിൽ വിന്നറായി. തുടർന്ന് കൈരളി ടിവിയിലെ "ഗന്ധർവസംഗീതം" (2006) എന്ന ഷോയിലെ ഗന്ധർവ സ്വർണ്ണ കിരീടം അവാർഡ് നേടി. പിന്നീട് 2010 ൽ ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാർ സിംഗറിലെ മികച്ച ഗായികയായി തിളങ്ങി. എം ജി. ശ്രീകുമാർ, സുജാത മോഹൻ എന്നിവർ ജഡ്ജസ് ആയുള്ള ഷോയിലെ റണ്ണറപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്ന് പിന്നെ സാധികയെ നമ്മൾ ആരും കണ്ടിട്ടില്ല.
പഠനത്തിൽ ശ്രദ്ധ കൊടുക്കാൻ ആയിരുന്നു 6 വയസ്സ് മുതൽ കർണ്ണാടക സംഗീതം അഭ്യസിച്ചിരുന്ന സാധിക പൊതു വേദികളിൽ നിന്നും മാറി നിന്നത്. പഠനം നടക്കുന്ന സമയങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ലൈറ്റ് മ്യൂസിക്ക് ഇനത്തിൽ മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. പിന്നീട് നാഷണൽ ലെവലിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു പങ്കെടുത്തു പ്രൈസ് കരസ്ഥമാക്കി.
സ്റ്റുഡിയോ റെക്കോർഡിങ്ങ്സൊക്കെ വന്നു തുടങ്ങി, വീണ്ടും പാടി തുടങ്ങി. ആലോചനകൾ ഒരുപാട് വന്നുകൊണ്ടിരുന്നു. ഒരിക്കൽ സോങ് റെക്കോർഡിങ്ങിന് പോയപ്പോളാണ് സൗണ്ട് എൻജിനീയർ ആയ അർജുനെ കാണുന്നതും പരിചയപ്പെടുന്നതും. ഒരേ വൈബുള്ള രണ്ടാളുകൾ. പിന്നീട് അത് ആലോചനയായി വന്നു. സംഗീതം ഒരേപോലെ ലൈഫിൽ ഉള്ള രണ്ടു പേർ. ലൈഫിൽ പാർട്ട്ണർ ആയി വരുന്ന ആൾ മകളുടെ ഒപ്പം സംഗീതത്തെ കൂടെ കൈപിടിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന ആൾ ആവണം എന്ന അച്ഛനമ്മമാരുടെ ആഗ്രഹവും കൃത്യമായി വന്നു. രണ്ടു കുടുംബങ്ങളും വിവാഹം ഉറപ്പിച്ചു. അപ്പോളാണ് രണ്ടാൾക്കും ഒരേപോലെ ഒരാശയം മനസ്സിൽ ഉദിച്ചത്. സ്വന്തമായി ഒരു സോങ് സംഗീതം നൽകി പ്രോഗ്രാം ചെയ്തു പാടി അതിൽ കല്യണം നടത്തിയാലോ എന്ന്. എല്ലാവർക്കും അത്രമേൽ ആസ്വാദ്യകരമായ, കല്യാണത്തിന് യോജിക്കുന്നതുമായ ഒരു പാട്ട് എന്ന വെല്ലുവിളി അവർ സ്വയം രണ്ടാളും ഏറ്റെടുത്തു. അങ്ങനെ തമിഴിൽ വരികൾ എഴുതുന്ന ആളെ കണ്ടെത്തി എല്ലാവർക്കും ഒരേപോലെ ഫീൽ ചെയ്യുന്ന മനോഹരമായ ഒരു സോങ് നിർമ്മിച്ചെടുത്തു ഇവർ രണ്ടുപേരും കൂടെ കട്ടക്ക് നിന്ന കൂട്ടുകാരും കൂടി. ഇപ്പോൾ ഇവരുടെ Sadhika KR എന്ന സ്വന്തം യൂട്യൂബ് ചാനലിൽ കൂടി "കണ്ണുക്കുൾ നിറഞ്ച കല്യാണം" എന്ന പേരിൽ ഇവരുടെ സ്വപ്നത്തിന്റെ വിലയുള്ള മനോഹരമായ മ്യൂസിക്കൽ വിവാഹ വീഡിയോ റിലീസ് ആയിരിക്കുകയാണ്. അപൂർവമായാണ് ഇങ്ങനെ ഉള്ള വീഡിയോ കാണാൻ നമുക്കും ഭാഗ്യം ലഭിക്കുക എന്നുള്ളതും ശ്രദ്ധേയമാണ്.
ഇപ്പോൾ രണ്ടു പേരും കൊച്ചിയിൽ സെറ്റിൽ ആയിരിക്കുകയാണ്.
വീഡിയോയും കാണാം....
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)