
പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലെ പ്രമുഖ പരിശീലന സ്ഥാപനമായ ലോജിക് സ്കൂള്‍ ഓഫ് മാനേജ്മെന്റിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സൗജന്യ സമഗ്ര സാമൂഹ്യ വിദ്യാഭ്യാസ ഹയര്‍സെക്കൻഡറി സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള ലോജിക് സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 31-ലേക്ക് നീട്ടി. 2022 ജനുവരി രണ്ട് ഞായറാഴ്ച വൈകുന്നേരം നാലിന് ഓണ്‍ലൈന്‍ സ്ക്രീനിംഗ് ടെസ്റ്റ് നടക്കും.
സംസ്ഥാന സിലബസില്‍ പഠിച്ച് ഈ വര്‍ഷം (2021) പത്താം ക്ലാസ്സില്‍ മികച്ച വിജയം നേടി സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് വണ്‍ (കൊമേഴ്സ്) പ്രവേശനം നേടിയ സിഎ, സിഎംഎ ഇന്ത്യ കോഴ്സുകളില്‍ ഉപരിപഠനം നടത്തുവാന്‍ ആഗ്രഹിക്കുന്ന സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. 25 കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കൻഡറി പഠന കാലയളവില്‍ ഓണ്‍ലൈനായി സിഎ ഫൗണ്ടേഷന് അല്ലെങ്കില്‍ ക്യാറ്റ് (സിഎംഎ ഫൗണ്ടേഷന് തുല്യം) കോഴ്സുകളില്‍ പരിശീലനം നേടാം എന്നതാണ് ലോജിക് സ്കോളര്‍ഷിപ്പിന്റെ പ്രത്യേകത. സിഎ ഫൗണ്ടേഷന് പാസാകുന്നവര്‍ക്ക് സിഎ ഇന്റര്‍മീഡിയറ്റും സിഎ ഫൈനലും, ക്യാറ്റ് പാസാകുന്നവര്‍ക്ക് സിഎംഎ ഇന്റര്‍മീഡിയേറ്റും സിഎംഎ ഫൈനലും സൗജന്യമായി ലോജിക്കില്‍ ഒരുതവണ പഠിക്കാനുള്ള അവസരവും ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷസമര്പ്പിക്കുവാനുമായി
https://logiceducation.org/Scholarship എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഫോണ്‍: 9895818581.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)