
ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു, അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിപ്പ് കേന്ദ്രം അറിയിച്ചു.
പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 11.20 നാണ് ഭൂചലനം ഉണ്ടായത്. ഫ്ലോറസ് കടലില്‍ 18.5 കിലോമീറ്റര്‍ (11 മൈല്‍) ആഴത്തില്‍ മൗമേര്‍ പട്ടണത്തിന് വടക്ക് 100 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് പറഞ്ഞു.
ഈ വര്‍ഷം മെയിലും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
2004 ലായിരുന്നു ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്ന് സുമത്രയില്‍ അനുഭവപ്പെട്ടത്. ഡിസംബര്‍ 26 ന് രാവിലെ 7.58 നായിരുന്നു സുമാത്ര തീരപ്രദേശങ്ങളെ നടുക്കിക്കൊണ്ട് ഭൂകമ്പം ഉണ്ടായത്. 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സുനാമിയായി രൂപപ്പെട്ടു. ഏകദേശം 14 രാജ്യങ്ങളിലെ രണ്ടര ലക്ഷം പേരാണ് സുനാമിയില്‍ കൊല്ലപ്പെട്ടത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)