
ബെംഗളൂരു: പുതുവർഷത്തിന് മുന്നോടിയായി ദശലക്ഷക്കണക്കിന് ഷോപ്പർമാർക്ക് ആവേശം പകരാൻ വർഷത്തിൽ രണ്ടു തവണ നടക്കുന്ന രാജ്യത്തെ മെഗാ ഫാഷൻ കാർണിവലായ മിന്ത്രയുടെ എൻഡ് ഓഫ് റീസൺ സെയിലിന്റെ 15-ാമത് പതിപ്പ് എത്തുന്നു. ഡിസംബർ 18 മുതൽ 23 വരെ നടക്കുന്ന ഇഒആർഎസ് 5000-ത്തിലധികം ബ്രാൻഡുകളിൽ നിന്നുള്ള 1 ദശലക്ഷം സ്റ്റൈലുകളുടെ എക്കാലത്തെയും വലിയ ഇഒആർഎസ് ശേഖരം ഷോപ്പർമാർക്ക് ലഭ്യമാക്കുന്നു. രാജ്യത്തുടനീളമുള്ള 40 ലക്ഷത്തിലധികം വരുന്ന തനതായ ഉപഭോക്താക്കളുടെ ഫാഷൻ, ബ്യൂട്ടി, ലൈഫ്സ്റ്റൈൽ എന്നീ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് ഒരുക്കിയിരിക്കുന്ന ഈ 6 ദിവസത്തെ ഇവന്റിലൂടെ സാധാരണയിലും 2.5 മടങ്ങ് ഡിമാൻഡ് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വിന്റർ പതിപ്പിനെ അപേക്ഷിച്ച് ഈ ഇവന്റിൽ സന്ദർശകരുടെ എണ്ണത്തിൽ 20% വർദ്ധനവോടെ ഏകദേശം 700,000 പുതിയ ഉപഭോക്താക്കളെയാണ് മിന്ത്ര പ്രതീക്ഷിക്കുന്നത്, ഇതിൽ ~45% ടിയർ2, 3 നഗരങ്ങൾ, പട്ടണങ്ങൾ എന്നിവയിൽ നിന്നുമായിരിക്കും വരുന്നത്.
ഉത്തരവാദിത്തത്തോട് കൂടി പ്രവർത്തിക്കുന്ന ഒരു കോർപ്പറേറ്റ് ഓർഗനൈസേഷൻ എന്ന നിലയിൽ സ്ഥാപനത്തിന്റെ സ്വന്തം മാർഗ്ഗനിർദ്ദേശങ്ങൾക്ക് പുറമെ സർക്കാർ പുറപ്പെടുവിക്കുന്ന എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും മിന്ത്ര കർശനമായി പാലിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതിന് കാഷ്ലെസ്, കോൺടാക്റ്റ്ലെസ് ഡെലിവറികൾ ഉൾപ്പടെ മറ്റ് സുരക്ഷാ നടപടികൾ പിന്തുടരുന്നത് മിന്ത്ര തുടരുന്നു.
ഗ്രീൻ ഇഒആർഎസ് - റീസൈക്കിൾ ചെയ്യാവുന്ന പേപ്പറിൽ നിന്ന് നിർമ്മിച്ച ഡെലിവറി പാക്കേജാണ് മിന്ത്ര ഉപയോഗിക്കന്നത്, പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നില്ല. രാജ്യത്തെ ഫാഷൻ, ലൈഫ്സ്റ്റൈൽ, ബ്യൂട്ടി മേഖലകളിലെ മുൻനിരക്കാർ എന്ന നിലയിൽമൊത്തം വിതരണ ശൃംഖലയിലുടനീളം പാക്കേജിംഗിൽ സുസ്ഥിരമായ ഇതരമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് സെല്ലർമാരെപ്രാപ്തരാക്കുന്നതിൽ മിന്ത്ര മുൻപന്തിയിലുണ്ടായിരുന്നു. ഇത് കൂടാതെ വസ്തുക്കളെ കുഷ്യനിംഗ് ചെയ്യുന്നതിനും, സാധ്യമാകുന്നിടത്തെല്ലാം അകത്തെ പാക്കേജിംഗിന് പ്ലാസ്റ്റിക്കിന് പകരം റീസൈക്കിൾ ചെയ്ത പേപ്പറാണ് മിന്ത്രഉപയോഗിക്കുന്നത്. ബിലാസ്പൂർ, ഭിവണ്ടി എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന മിന്ത്രയുടെ വലിയ രണ്ട് പൂർത്തീകരണകേന്ദ്രങ്ങളിൽ സോളാർ പവർ പ്രവർത്തനക്ഷമമാക്കി കൊണ്ട് സുസ്ഥിരതയ്ക്ക് വേണ്ടിയുള്ള പരിശ്രമങ്ങൾക്ക് ശക്തമായഉത്തേജനം നൽകുന്നു.
ഉപഭോക്താക്കൾക്ക് എന്തെല്ലാം പ്രതീക്ഷിക്കാം?
‘എച്ച്ആൻഡ്എം, മാംഗോ, ലീവൈസ്, പ്യൂമ, നൈക്കീ, റോഡ്സ്റ്റർ, ബോട്ട്, മാമാ എർത്ത്, അർബനിക്, ബീബ തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫാഷൻ വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ, ആക്സസറികൾ, ഹോം ഡെക്കോർ എന്നിവ സാധ്യമായ ഏറ്റവും കുറഞ്ഞ വിലയിൽ തിരഞ്ഞെടുക്കാവുന്നതാണ്. പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകളുടെ ശ്രേണിയിൽ നിന്ന് ട്രെൻഡായ തണുപ്പുകാല വസ്ത്രങ്ങൾ, ബ്യൂട്ടി, ചർമ്മം, മുടി എന്നിവയുടെ സംരക്ഷണത്തിനുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനുള്ള മികച്ച അവസരവും ഇഒആർഎസിന്റെ ഡിസംബർ പതിപ്പിൽ ലഭിക്കുന്നു.
ഓമ്നി നെറ്റ്വർക്ക് കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഇഒആർഎസിന്റെ മുൻവിന്റർ പതിപ്പിനേക്കാൾ 1.7 മടങ്ങ് കൂടുതലായി രാജ്യത്തുടനീളമുള്ള 350-ലധികം ബ്രാൻഡുകൾ, 2900-ത്തിലധികം സ്റ്റോറുകൾ ഒമ്നി-ചാനൽ ഡെലിവറി മോഡലിന് കീഴിൽ മിന്ത്ര ഏകീകരിച്ചിരിക്കുന്നു. 42-ലധികം നഗരങ്ങളിലും 1.4 ലക്ഷം സ്റ്റൈലുകളിലുമായി ലഭിക്കുന്ന ഒമ്നി-ചാനൽ സേവനങ്ങൾക്ക് കീഴിൽ കഴിഞ്ഞ മൂന്ന് മാസത്തിൽ ഈ സംവിധാനത്തിലേയ്ക്ക്സ്റ്റാറ്റസ് ക്വോ, വുഡ്ലാൻഡ്, സോച്ച്, കൊളംബിയ തുടങ്ങിയ ചില മുൻനിര ബ്രാൻഡുകൾ ചേർത്തിട്ടുണ്ട്. ഏറ്റവും സുരക്ഷിതമായ രീതിയിൽ ബ്രാൻഡുകളെ ഇത്രയധികം ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതിന് സ്റ്റോറുകളിൽ നിന്ന്ഉപഭോക്താക്കളുടെ വീട്ടുവാതിൽക്കൽ നേരിട്ട് സാധനങ്ങൾ എത്തിക്കുന്നതിന് മിന്ത്രയുടെ ഒമ്നി ചാനൽ നെറ്റ്വർക്ക്സൗകര്യമൊരുക്കും.
മിന്ത്ര ആപ്പിൽ പ്രത്യേകമായി ജെൻ-ഇസെഡ് ഷോപ്പർമാർക്ക് വേണ്ടി 60-ലധികം ബ്രാൻഡുകളെ ഉൾപ്പെടുത്തികൊണ്ട്എക്സ്ക്ലൂസീവ് വിഭാഗമായ സ്റ്റൈൽ കാസ്റ്റ് മിന്ത്ര ആരംഭിച്ചിരിക്കുന്നു. വിന്റർ വണ്ടർലാൻഡ്, റൊമാന്റിസിസം, വിന്റർ ക്രഷ്എന്നീ തീമുകളുമായി ബന്ധപ്പെട്ട 3000-ത്തിലധികം സ്റ്റൈലുകൾ ഇഒആർഎസ് സമയത്ത് സ്റ്റൈൽ കാസ്റ്റ് ലഭ്യമാക്കും.
ലാസ്റ്റ്-മൈൽ ഡെലിവറി
മിന്ത്രയുടെ പ്രശസ്തമായ കിരാന മോഡൽ, രാജ്യത്തുടനീളമുള്ള പിൻ കോഡുകളിലേയ്ക്ക് ഡെലിവറി സാധ്യമാക്കുന്നതിലൂടെ അവരുടെ വരുമാനം വർദ്ധിക്കുന്നു. ഫ്രാഞ്ചൈസികൾ ഉൾപ്പടെയുള്ള ഏകദേശം 25000-ത്തോളം വരുന്ന കിരാന പാർട്ണർമാർ ഈ ഇഒആർഎസിലെ ഡെലിവറികളുടെ 80% പൂർത്തീകരിക്കും. സ്റ്റോർ ഉടമകൾക്ക് വരുമാനത്തിനും ഉപജീവനത്തിനും ഒരുഇതര മാർഗ്ഗമായ മിന്ത്രയുടെ കിരാന മോഡൽ ഇഒആർഎസ് സമയത്ത് വർദ്ധിക്കുന്ന ഡെലിവറികളിലൂടെ ഇവരുടെ വരുമാനവും വർദ്ധിപ്പിക്കുന്നു.
ബ്രാൻഡ് പാർട്ണർ സ്റ്റോറുകളിൽ നിന്ന് ഏറ്റവും സുരക്ഷിതമായ രീതിയിൽ ഇത്രയധികം ഉപഭോക്താക്കൾക്ക് ഡെലിവറിസാധ്യമാക്കുന്നതിന് ഉപഭോക്താക്കളുടെ വീട്ടുവാതിൽക്കൽ നേരിട്ട് സാധനങ്ങൾ എത്തിക്കുന്നതിന് മിന്ത്രയുടെ ഒമ്നിചാനൽനെറ്റ്വർക്ക് സൗകര്യമൊരുക്കും.
ഇഒആർഎസിലേയ്ക്ക് ആദ്യമെത്തുന്ന ഉപഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങൾ
ഡിസംബർ 17-ന് നടക്കുന്ന ഇവന്റിൽ 'പ്രൈസ് റിവീൽ', 'ഏർളി ആക്സസ്' തുടങ്ങിയ നൂതനമായ ഇവന്റ്സവിശേഷതകളിലൂടെ മിന്ത്രയുടെ ലോയൽറ്റി പ്രോഗ്രാമിന്റെ എലീറ്റ്, ഐക്കൺ ഉപഭോക്താക്കൾക്ക് എക്സ്ക്ലൂസീവായിനേരത്തെ തന്നെ ഇവന്റിലേക്ക് ആക്സസ് ലഭിക്കും. അതേസമയം വളരെ കുറഞ്ഞ ഫീസ് നൽകുന്നതിലൂടെ ഇതേ സൗകര്യംമറ്റുള്ളവർക്കും ലഭിക്കുന്നതാണ്. ആദ്യമായി ഷോപ്പിംഗ് നടത്തുന്നവർക്ക് 500 രൂപയുടെ ഡിസ്ക്കൗണ്ടിനൊപ്പം ഒരു മാസത്തേക്ക്സൗജന്യ ഡെലിവറിയും ലഭിക്കും, അതേസമയം എലീറ്റ്, സെലക്ട്, ഐക്കൺ എന്നീ അംഗങ്ങൾക്ക് ഇവന്റിൽ മുഴുനീളംസൗജന്യ ഷിപ്പിംഗ് ലഭിക്കുന്നു.
150-ലധികം ബ്രാൻഡുകളിൽ 20% വരെ ഓഫറുകൾ, ഇൻസൈഡർ പോയിന്റുകളിൽ നിന്ന് മികച്ച ബ്രാൻഡ് വൗച്ചറുകൾഎന്നിവ നേടാൻ ഈ അംഗങ്ങൾക്ക് സാധിക്കും. മിന്ത്രയുടെ ‘ഷൗട്ട് ആൻഡ് ഏൺ’ പ്രോഗ്രാമിലൂടെ ഉപയോക്താക്കൾക്ക്അവരുടെ സുഹൃത്തുക്കളെ ഇഒആർഎസിലേയ്ക്ക് ക്ഷണിക്കാനും അവർ ഷോപ്പിംഗ് നടത്തിയില്ലെങ്കിലും, ഇഒആർഎസ് പേജ്സന്ദർശിക്കുകയാണെങ്കിൽ ഒരാൾക്ക് 150 രൂപ വരെ അധിക ഓഫറുകൾ നേടാനാകും. പേയ്മെന്റ് രംഗത്തേയ്ക്ക് വരുമ്പോൾബാങ്കുകളിൽ നിന്ന് ആവേശകരമായ ഓഫറുകളാണ് ലഭിക്കുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ്കാർഡുകളിൽ 10% ഡിസ്ക്കൗണ്ട്, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 10% ഡിസ്ക്കൗണ്ട്, പേടിഎമ്മിന്റെഉപയോക്താക്കൾക്ക് വാലറ്റ് ഇടപാടിൽ 150 രൂപ ക്യാഷ്ബാക്ക് എന്നിവ നൽകുന്നു.
ഈ ഇഒആർഎസിൽ തിരയേണ്ട പ്രധാന വിഭാഗങ്ങൾ
വളർച്ചയുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ പ്രധാന വിഭാഗങ്ങളായ വ്യക്തിഗത പരിചരണം, ആക്സസറികൾ, കുട്ടികൾ,സ്പോർട്സ് എന്നിവയും, അതേസമയം സീസണലായി നോക്കുമ്പോൾ തണുപ്പുകാല വസ്ത്രങ്ങളും അവശ്യവസ്തുക്കളുടെവിഭാഗവും ഇവന്റിന്റെ ഈ 15-ാം പതിപ്പിൽ മൂല്യവത്തായ ഓഫറുകളിലും കുറഞ്ഞ വിലയിലും പോപ്പുലറായ ബ്രാൻഡുകളുടെശേഖരം ഒരുക്കിയിട്ടുണ്ട്. മിന്ത്രയിലെ കിഡ്സ് വെയർ വിഭാഗത്തിൽ ഈ വർഷം ഇതുവരെ 100% വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. മാത്രമല്ല ഇഒആർഎസ്-15-ൽ 350-ലധികം പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകളുടെ 1.1 ലക്ഷത്തിലധികം സ്റ്റൈലുകൾകുറഞ്ഞ വിലയിൽ ലഭിക്കുന്നു.
ബ്യൂട്ടി, വ്യക്തിഗത പരിചരണ വിഭാഗത്തിൽ വർഷം 2.5 മടങ്ങ് വളർച്ച രേഖപ്പെടുത്തിയ മിന്ത്ര ഇഒആർഎസ് സമയത്ത് ഈവിഭാഗത്തിലേയ്ക്ക് 750-ലധികം ബ്രാൻഡുകളുടെ 38,000 സ്റ്റൈലുകൾ ചേർത്തിരിക്കുന്നു. ഈ ഫ്ലാഗ്ഷിപ്പ് ഇവന്റിന്മുന്നോടിയായി ഡെർമലോജിക്ക, അനസ്തേഷ്യ ബെവർലി ഹിൽസ്, ഡബ്ല്യു ബ്യൂട്ടി, പിൽഗ്രിം എന്നിങ്ങനെ 50-ലധികം ബ്രാൻഡുകളെ മിന്ത്ര ഉൾപ്പെടുത്തിയിട്ടുണ്ട്. വൗവ് സ്കിൻ സയൻസ്, മാമാ എർത്ത് തുടങ്ങിയ ബ്രാൻഡുകൾ ബോഗോകൾനൽകുമ്പോൾ മാക്, കാമ ആയുർവേദ, ഫോറസ്റ്റ് എസൻഷ്യൽസ് എന്നിങ്ങനെയുള്ള പ്രീമിയം ബ്രാൻഡുകൾ വാങ്ങുമ്പോൾ ആകർഷകമായ സമ്മാനങ്ങൾ നൽകുന്നു.
ഇഒആർഎസിനെ കുറിച്ച് മിന്ത്രയുടെ ചീഫ് ബിസിനസ് ഓഫീസർ ഷാരോൺ പയസ് പറഞ്ഞു, "രാജ്യം ഏറ്റവും കൂടുതൽകാത്തിരിക്കുന്ന ഫാഷൻ കാർണിവലാണ് ഇഒആർഎസ്. ഞങ്ങളുടെ ഉപഭോക്താക്കൾക്കായി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും ആകർഷകമായ ശേഖരം മികച്ച ഓഫറുകളോട് അവതരിപ്പിക്കാൻ ഞങ്ങൾ സജ്ജമായി കഴിഞ്ഞു. 14 പതിപ്പുകളുടെപരിചയസമ്പന്നതയിലൂടെ ഫാഷൻ കോൺഷ്യസ് ആയ ഷോപ്പർമാരുടെ ആവശ്യകത മികച്ച രീതിയിൽ മനസ്സിലാക്കാൻ ഞങ്ങൾക്ക് സാധിച്ചതിനാൽ ഓരോ ഉപഭോക്തൃ വിഭാഗത്തിനും ഏറ്റവും അനുയോജ്യമായത് ക്യൂറേറ്റ് ചെയ്യാൻ സാധിച്ചു. ഞങ്ങളുടെ സോഷ്യൽ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ പ്രത്യേകിച്ച് അടുത്തകാലത്ത് ആരംഭിച്ച എം-ലൈവ് മുഖേന പുതിയ ഉപഭോക്താക്കളുടെ നിലവിലെ ഫാഷൻ, ബ്യൂട്ടി ആവശ്യകതകൾ നിറവേറ്റുന്നതിനായി ഞങ്ങൾ പരിശ്രമിക്കുകയാണ്. ഞങ്ങളുടെ ~25000 കിരാന പാർട്ണർമാർ അവർക്ക് ഒരു ഇതര വരുമാന മാർഗ്ഗം എന്നതിനൊപ്പം ഉപഭോക്താക്കൾക്ക്ഇഒആർഎസിന്റെ അനുഭവം മികച്ചതാക്കുന്നതിന് വേണ്ടി നിർണായക പങ്ക് വഹിക്കും.”
ഇഒആർഎസ്-15-ൽ നിന്ന് ബ്രാൻഡ് പാർട്ണർമാർക്ക് ലഭിക്കുന്നതെന്താണ്
മഹാമാരി കാലത്ത് ഇൻഡസ്ട്രിയിലെ വലുതും ചെറുതുമായ സെല്ലമാർക്ക് ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ, പ്രത്യേകിച്ച്രണ്ടാം തരംഗ കാലയളവിൽ ആളുകളുമായി ഇടപഴകുന്നതിന് സൗകര്യം സൃഷ്ടിച്ചുകൊണ്ട് മിന്ത്ര മുൻപന്തിയിൽ തന്നെഉണ്ടായിരുന്നു. ഇതുകൂടാതെ ലോക്ക്ഡൗൺ സമയത്ത് ആയിരക്കണക്കിന് ആർട്ടിസാൻസ്, നെയ്ത്തുകാർ എന്നിവർക്ക് പ്ലാറ്റ്ഫോം ഒരിക്കിനൽകികൊണ്ട് പതിവായി ലഭിക്കുന്ന ഓർഡറുകൾ വഴി അവരുടെ ഉപജീവനമാർഗം നിലനിർത്താൻമിന്ത്രയുടെ സംരംഭങ്ങൾ സാഹായിച്ചു. ഈ സംരംഭങ്ങളെല്ലാം മിന്ത്രയുടെ ബ്രാൻഡ് പാർട്ണർമാർക്ക് മിന്ത്രയിലുള്ളആത്മവിശ്വാസവും വിശ്വാസ്യതയും വർദ്ധിപ്പിക്കുകയും ഇപ്പോൾ അവരുടെ ബിസിനസ് വിപുലീകരിക്കാൻ ഇഒആർഎസിന്വേണ്ടി സജ്ജമായികൊണ്ടിരിക്കുകയുമാണ്.
ഇഒആർഎസ്-15-ലെ ബ്രാൻഡ് പാർട്ണർമാരെ പ്രതിനിധീകരിച്ചുകൊണ്ട് ബോട്ട് സിഇഒ വിവേക് ഗംഭീർ പറഞ്ഞു, "രാജ്യത്തെഏറ്റവും വലിയ ഫാഷൻ കാർണിവലുകളിൽ ഒന്നായ മിന്ത്രയുടെ വരാനിരിക്കുന്ന ഇഒആർഎസിന്റെ ടൈറ്റിൽ സ്പോൺസറാകുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. മിന്ത്രയും ബോട്ടും ഒഴിവാക്കാൻ സാധിക്കാത്ത രണ്ട്ഫാഷൻ കേന്ദ്രീകൃത ബ്രാൻഡുകളാണ്. ഇന്ത്യയുടെ സ്റ്റൈൽ നിലവാരം ഉയർത്താനും അവർക്ക് കഴിഞ്ഞു. ഓഡിയോ ആക്സസറികൾ, സ്മാർട്ട് വാച്ചുകൾ എന്നീ വിഭാത്തിൽ ഉപഭോക്തൃ അവശ്യകതകൾ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക്വഹിച്ച മിന്ത്രയുമായി ഞങ്ങൾക്ക് വളരെയധികം കാലത്തെ ബന്ധമുണ്ട്. പുതിയതും വളരുന്നതുമായ ഫാഷൻ കോൺഷ്യസായ ആളുകൾക്ക് ആഘോഷ കാലത്തെ വാങ്ങലുകളുടെ ആനന്ദം ആസ്വദിക്കാനും ലൈഫ്സ്റ്റൈൽ ബ്രാൻഡുകൾ അവതരിപ്പിക്കാനുംഈ പാർട്ണർഷിപ്പിലൂടെ ലക്ഷ്യമിടുന്നു."
ഇവന്റിന് മുന്നോടിയായി മിസ്ഗൈഡഡ്, ജസ്റ്റിസ്, ഡിഫാക്ടോ, ഫയർ-ബോൾട്ട്, അനസ്തേഷ്യ ബെവർലി ഹിൽസ്, സ്വിസ്ബ്യൂട്ടി, പിൽഗ്രിം ഉൾപ്പെടെ 90-ലധികം പുതിയ ബ്രാൻഡുകൾ മിന്ത്ര പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്.
ഉപഭോക്തൃ ആകർഷണവും മാർക്കറ്റിംഗ് സംരംഭങ്ങളും
ഷോപ്പിംഗ് നടത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചുകൊണ്ട് മുഴുവൻ ഇവന്റിന്റെയും വൻ വിജയത്തിന് വേണ്ടി ഈ സീസണിൽ എല്ലാവരെയും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു മാർക്കറ്റിംഗ് കാമ്പെയ്ൻ മിന്ത്ര രൂപകൽപ്പന ചെയ്യുകയും ആരംഭിക്കുകയും ചെയ്തു. ഇവന്റിനെകുറിച്ച് ആളുകളിലേയ്ക്ക് എത്തിക്കാൻ വളരെയധികം സ്വാധീനമുള്ള 120-ലധികം ഇൻഫ്ലുവൻസർമാരും സെലിബ്രിറ്റികളും സജ്ജരായിരിക്കുന്നു. ഹൃത്വിക്, ദുൽഖർ, സിമ്പു, കിയാര, ദിഷ, സാമന്ത എന്നീ അഭിനേതാക്കൾ, ഡ്രൈവിംഗ് ഇവന്റ്, ഓരോ വിഭാഗങ്ങൾക്കും പ്രത്യേകം ആശയവിനിമയങ്ങൾ എന്നിവ ഇഒആർഎസ് ടിവിസി കാമ്പെയ്നിൽ ഉണ്ടാകും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)