
ന്യൂഡല്‍ഹി: ജ്ഞാനപീഠ പുരസ്ക്കാരം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും പുരസ്ക്കാരമാണ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്ക്കാരത്തിന് അസം എഴുത്തുകാരനായ നീല്‍മണി ഫൂക്കനും ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്ക്കാരത്തിന് കൊങ്കിണി സാഹിത്യകാരനായ ദമോദര് മോസോയുമാണ് അര്‍ഹരായത്. സരസ്വതി ദേവിയുടെ വെങ്കല ശില്പം, പ്രശസ്തിപത്രം, പതിനൊന്നു ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് പുരസ്ക്കാരം.
അസം സാഹിത്യത്തിലെ സിംബോളിക് കവിയായി അറിയപ്പെടുന്നയാളാണ് നീല്‍മണി ഫൂക്കന്.സാഹിത്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും നല്കിയ സംഭാവനകളെ മാനിച്ചുകൊണ്ട് രാജ്യം അദ്ദേഹത്തിനെ പത്മശ്രീ നല്കി ആദരിച്ചിരുന്നു. ഗോവന്‍ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ദാമോദര്‍ മോസോ.
രാജ്യത്തെ ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരമാണ് ജ്ഞാനപീഠ പുരസ്കാരം.ഭാരതീയ ജ്ഞാനപീഠ പുരസ്കാരം എന്നാണ് ജ്ഞാന പീഠത്തിന്റെ മുഴുവന്‍ പേര്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)