
തിരുവനന്തപുരം: സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വര്‍ഷത്തിന് ശേഷം കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി.
പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് കോടിയേരിയെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. കോടിയേരിയുടെ തിരിച്ചുവരവിന് ഇന്ന് ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്കി. സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും കോടിയേരിയുടെ തിരിച്ചുവരവിനായി ആവശ്യപ്പെടുകയായിരുന്നു.
ആരോഗ്യകാരണങ്ങളാലായാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനത്ത് നിന്ന് താത്കാലികമായി വിട്ടുനിന്നത്. പാര്‍ട്ടിയുടെ അനുമതിയോടെയായിരുന്നു ഇത്. തുടര്‍ന്ന് എല്‍ ഡി എഫ് കണ്‍വീനറായിരുന്ന എ വിജയരാഘവന് തുടര്‍ന്ന് സി പി എമ്മിന്റെ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുകയായിന്നു.
കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ സമയത്തായിരുന്നു മകന് ബിനീഷ് കോടിയേരി അറസ്റ്റിലായത്. പിന്നീട് ജാമ്യം ലഭിച്ച് ബിനീഷ് ജയില്‍ മോചിതനാകുകയായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)