
തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിന് എടുക്കാത്ത അദ്ധ്യാപകരുടെ പേരു വിവരങ്ങള്‍ പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അയ്യായിരത്തോളം അദ്ധ്യാപകര്‍ വാക്സീന് എടുത്തിട്ടില്ലെന്ന നേരത്തെ വിദ്യാഭ്യാസ മന്ത്രി അറയിച്ചിരുന്നു. ഇവരുടെ വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്കു പുറത്തുവിടുമെന്ന് മന്ത്രി പറഞ്ഞു. ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ശിവന്‍കുട്ടി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. വാക്സിന് എടുക്കാത്ത അദ്ധ്യാപകര്‍ ആരൊക്കെയന്ന് സമൂഹം അറിയണം.
ചില അദ്ധ്യാപകര്‍ വാക്സിനെടുക്കാതെ സ്കൂളില്‍ വരുന്നുണ്ടെന്ന് മന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ നടപടി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. വാക്സിന് എടുക്കാത്ത അദ്ധ്യാപകരെ സ്കൂളില്‍ വരാന്‍ മാനേജ്മെന്റ് നിര്‍ബന്ധിക്കുന്നതായും ശിവന്‍കുട്ടി ആരോപിച്ചു. 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്. കുട്ടികളുടെ ആരോഗ്യത്തിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നത്. കുട്ടികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
വലിയ തയ്യാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നത്. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ ഒരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോണ്‍ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ മതവിശ്വാസത്തിന്റെ പേരിലും മറ്റു കാരണങ്ങളാലും അദ്ധ്യാപകര്‍ വാക്സിനെടുക്കാത്തതിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു. അദ്ധ്യാപകരെല്ലാം വാക്സിനെടുക്കണം എന്നതാണ് തങ്ങളുടെ നിലപാടെന്നും പ്രതിപക്ഷ നേതാവ് കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.
കുട്ടികളുടെ സുരക്ഷിതത്വം ഏറ്റവും പ്രധാനപ്പെട്ടതാണ്. മതവിശ്വാസത്തിന്റെയോ മറ്റെന്തങ്കിലും കാരണത്താലോ വാക്സിന് എടുക്കാതിരിക്കുന്നതിനോട് യോജിക്കാനാകില്ലെന്നം സതീശന് വ്യക്തമാക്കി. സംസ്ഥാനത്ത് അയ്യായിരത്തോളം അദ്ധ്യാപകര്‍ വാക്സിന് എടുക്കാന്‍ ബാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അദ്ധ്യാപകരും അനധ്യാപകരും വാക്സിന് എടുക്കണം വാക്സീന് എടുക്കാത്തവര്‍ ക്യാമ്ബസിന് അകത്ത് പ്രവേശിക്കേണ്ടതില്ല എന്നാണ് മാര്‍ഗരേഖ. ഇത് കര്‍ശനമായി നടപ്പിലാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. വാക്സിന് എടുക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ആരോഗ്യ സമിതിയുടെ റിപ്പോര്‍ട്ട് വാങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അയ്യായിരത്തോളം അദ്ധ്യാപകര്‍ വാക്സിനെടുക്കാന്‍ ബാക്കിയുണ്ടെന്ന റിപ്പോര്‍ട്ട് സംസ്ഥാനത്ത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിന് എടുക്കാത്ത അദ്ധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. 5000 പേര്‍ക്ക് മാത്രം ഈ തീരുമാനം ലംഘിക്കാന്‍ ആകില്ല. വാക്സിന് എടുക്കാത്തവര്‍ മൂലം സമൂഹത്തില്‍ ഒരു ദുരന്തമുണ്ടാകരുതെന്നും മന്ത്രി പറഞ്ഞിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)