
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) ന്റെ ശമ്പള നിരക്കിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് അസോസിയേഷനുകള്‍. മന്ത്രി സഭ അംഗീകാരം നല്കിയ ശമ്പള നിരക്ക് ജില്ലാ തലങ്ങളിലെ അധികാര ക്രമത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് പരാതി.
കെ.എ.എസില്‍ പരിശീലന കാലത്ത് 81,800 രൂപയാണ് ശമ്പളം. അണ്ടര്‍ സെക്രട്ടറി ഹയര്‍ഗ്രേഡിന് തൊട്ട് താഴെയുള്ള അടിസ്ഥാന ശമ്പളമാണിത്. ഒന്നര വര്‍ഷത്തെ പരിശീലനത്തിന് ശേഷം ബത്തകള്‍ ചേരുമ്പോള്‍ 1,05,277 രൂപ ലഭിക്കും.
അതേസമയം, സിവില്‍ സര്‍വീസ് പരിശീലനം കഴിഞ്ഞെത്തുന്നവരെ അസിസ്റ്റന്റ് കലക്ടര്‍ ട്രെയിനിയായി നിയമിക്കുമ്പോള്‍ 56,100 രൂപയാണ് ശമ്പളം. അസിസ്റ്റന്റ് കലക്ടറാകുമ്പോള്‍ ക്ഷാമബത്തയും പ്രത്യേക ബത്തയും ചേരുമ്പോള്‍ ഇത് 74,384 രൂപയായാണ് വര്‍ധിക്കുക. കെ.എ.എസില്‍ സര്‍വീസിലെത്തുന്നവര്‍ക്ക് ഒരു ലക്ഷത്തിന് മുകളില്‍ ലഭിക്കുമ്പോള്‍ സിവില്‍ സര്‍വീസിലുള്ളവര്‍ക്ക് മുക്കാല്‍ ലക്ഷം മാത്രം ലഭിക്കുന്ന ജില്ലാ തലങ്ങളില്‍ അധികാരശ്രേണിയെ തന്നെ ബാധിക്കാനിടയാക്കുമെന്നാണ് സിവില്‍ സര്‍വീസ് അസോസിയേഷനുകള്‍ ചൂണ്ടികാണിക്കുന്നത്.
കീഴുദ്യോഗസ്ഥര്‍ക്ക് മേലുദ്യോഗസ്ഥരേക്കാള് ശമ്പളം ലഭിക്കുന്ന സാഹചര്യം ഉദ്യോഗസ്ഥ സംവിധാനത്തെ തന്നെ പ്രതിസന്ധിയിലാക്കുമെന്നാണ് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് അസോസിയേഷനുകള്‍ പറയുന്നത്. ഈ വിഷയങ്ങള്‍ ചൂണ്ടികാണിച്ച് അസോസിയഷനുകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)