
ഭവന വായ്പകള്‍ക്ക് മുന്‍ഗണനാ പലിശ നിരക്ക്, ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതും സൗജന്യവുമായ ഇന്‍ഷുറന്‍സ് പരിരക്ഷ, ഭവന വായ്പകളില്‍ പ്രൊസസിങ് ഫീ ഇളവ് തുടങ്ങി നിരവധി സവിശേഷതകള്‍ പുതിയ അക്കൗണ്ടിൽ ലഭ്യമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ രണ്ട് സീറോ ബാലന്‍സ് സേവിങ്സ് അക്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.
"ഫെഡറല്‍ ബാങ്കിന്റെ ഏറ്റവും പുതിയ പദ്ധതിയായ മഹിള മിത്ര പ്ലസിന്റെ സവിശേഷതകള്‍ ഓരോന്നും സ്ത്രീകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. സാമ്പത്തികവിഷയങ്ങളിൽ സ്വന്തമായി തീരുമാനങ്ങളെടുക്കാനും അതുവഴി സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് തങ്ങളുടേതായ സംഭാവന നല്കാന് വനിതകളെ പ്രാപ്തരാക്കാനും പുതിയ അക്കൗണ്ട് വഴിയൊരുക്കും."- ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.
ഫെഡറൽ ബാങ്കിന്റെ ഇ എസ് ജി അഥവാ പരിസ്ഥിതി, സാമൂഹ്യ, ഭരണനിര്‍വഹണ (എന്‍വയോണ്‍മെന്റ്, സോഷ്യല്‍ ആന്‍ഡ് ഗവേണന്‍സ്) ലക്ഷ്യങ്ങൾക്ക് കീഴിലുള്ള വിഷയങ്ങളിൽ ഒന്നാണ് ലിംഗസമത്വം. മഹിളാ മിത്ര പ്ലസ് അക്കൗണ്ട് അവതരിപ്പിച്ചതിലൂടെ, ഇന്ത്യയിലെ സ്ത്രീശാക്തീകരണ ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്ന ദൗത്യത്തിൽ സുപ്രധാനമായ ഒരു പങ്കുവഹിക്കുക കൂടിയാണ് ഫെഡറൽ ബാങ്ക്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)