
ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഷീല്‍ഡ് വാക്സിന് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ഇന്‍ഡ്യ അനുമതി തേടി. ഇത് സംബന്ധിച്ച അപേക്ഷ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്‍ഡ്യയ്ക്ക് (ഡിസിജിഐ) മുന്നില്‍ സമര്‍പിച്ചു.
യുകെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി ഇതിനകം ആസ്ട്രസെനക വാക്സിന്റെ ബൂസ്റ്റര്‍ ഡോസിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സിറം ഇന്‍സ്റ്റിറ്റ്യുട്ട് വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസില്‍ കേന്ദ്രസര്‍കാര്‍ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കോവിഡ് ടാസ്ക് ഫോഴ്സ് അറിയിച്ചിരുന്നു.
വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസ് നല്കാന് പല രാജ്യങ്ങളും തുടങ്ങിയിട്ടുണ്ട്. രണ്ട് ഡോസ് കോവിഷീല്‍ഡ് ഉപയോഗിച്ച രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ നിരന്തരമായി ബൂസ്റ്റര്‍ ഡോസിനായി തങ്ങളോട് അഭ്യര്‍ഥിക്കുന്നതായി സിറം ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ഇന്‍ഡ്യയുടെ (എസ്ഐഐ) ഗവണ്മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് അപേക്ഷയില്‍ പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)